കെ.അരവിന്ദ്
ഭാവിയെ കുറിച്ച് ചിന്തിക്കാതെ, ഭാവിയിലെ വരുമാനത്തിനായി വിതയ്ക്കേണ്ട വിത്തുകള്‍ കുറെയൊക്കെ എടുത്തു തിന്നതിന്റെ പശ്ചാത്താപം നമ്മെ ജീവിതത്തിന്റെ അവസാന വര്‍ഷങ്ങളില്‍ അലട്ടാതിരിക്കാന്‍ ഒരല്‍പ്പം പ്ലാനിംഗ് കൂടിയേ തീരൂ. സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്കുള്ള പ്ലാനിംഗ്.
റോക്കറ്റ് സയന്‍സ് പഠിക്കുന്നതു പോലു ള്ള ആയാസങ്ങളൊന്നും ഫിനാന്‍ഷ്യല്‍ പ്ലാനിംഗിലില്ല. ഒരു ദീര്‍ഘദൂര യാത്രക്കു വേണ്ട മുന്നൊരുക്കം പോലെ ചില തയാറെടുപ്പുകള്‍ മാത്രമാണ് സാമ്പത്തിക സ്വാതന്ത്ര്യത്തിനു വേണ്ടി നാം ചെയ്യേണ്ടത്.
സാമ്പത്തിക സ്വാതന്ത്ര്യത്തിനായി നാം ചെയ്യേണ്ടത് ഏറ്റവും അടിസ്ഥാപരമായി മൂന്ന് കാര്യങ്ങളാണ്. ലൈഫ് ഇന്‍ഷുറന്‍സ് ആണ് അതില്‍ ആദ്യത്തേത്. മരണം എന്ന ജീവിതയാഥാര്‍ത്ഥ്യം അപ്രതീക്ഷിതമായി അല്‍പ്പം നേരത്തെ സംഭവിച്ചാലോ? നമ്മെ ആശ്രയിക്കുന്നവരുടെ ജീവിതത്തിന്റെ താളം പഴയതു പോലെയാകില്ല. കാറിന് കൃത്യമായി ഇന്‍ഷുറന്‍സ് പുതുക്കുന്നവര്‍ ഈ യാഥാര്‍ത്ഥ്യവും ഓര്‍ക്കണം. തന്റെ അഭാവത്തിലും ജീവിത ചെലവുകള്‍ അനായാസം മുന്നോട്ടുകൊണ്ടുപോകാനാകുന്ന സാമ്പത്തിക ഭദ്രത കുടുംബത്തിന് ഉറപ്പുവരുത്തണം. അതിനാണ് ലൈഫ് ഇന്‍ഷുറന്‍സ്.
ലൈഫ് ഇന്‍ഷുറന്‍സ് എന്നു പറഞ്ഞാല്‍ എന്‍ഡോവ്മെന്റ് പോളിസിയോ മണിബാക്ക് പോളിസിയോ യുലിപോ ആണെന്നാണ് മിക്കവരുടെയും ധാരണ. ഇന്‍ഷുറന്‍സ് ഇന്‍ഷുറന്‍സിനു വേണ്ടി മാത്രമാണ്. അത് നിക്ഷേപവുമായി കൂട്ടികലര്‍ത്തരുത്. അതുകൊണ്ടുതന്നെ ലൈഫ് ഇന്‍ഷൂര്‍ ചെയ്യാന്‍ വേണ്ടത് ടേം പോളിസിയാണ്.
ലൈഫ് ഇന്‍ഷൂര്‍ ചെയ്യാന്‍ തീരുമാനിച്ചാ ല്‍ അടുത്തതായി ചെയ്യേണ്ടത് എത്ര തുകയുടെ ഇന്‍ഷുറന്‍സ് വേണമെന്നതാണ്. നിലവിലുള്ള വാര്‍ഷിക വരുമാനത്തിന്റെ 10-15 ഇരട്ടിയെങ്കിലുമാകണം ഇന്‍ഷുറന്‍സ് തുക. തനിക്ക് അപ്രതീക്ഷിത മരണം സംഭവിച്ചാല്‍ കുടുംബാംഗങ്ങള്‍ക്ക് നിലവിലുള്ള ജീവിതശൈലി നിലനിര്‍ത്തികൊണ്ടുതന്നെ ചെലവുകള്‍ നിറവേറ്റാന്‍ സാധിക്കും വിധത്തിലുള്ള ഒരു തുക പ്രതിമാസം ഫിക്സഡ് ഡെപ്പോസിറ്റില്‍ നിന്നോ ഡെറ്റ് ഫണ്ടുകളില്‍ നിന്നോ ലഭിക്കും വിധം നിക്ഷേപിക്കാന്‍ സാധിക്കണം. അതിനാണ് ഇത്രയും വലിയ തുകയുടെ ഇന്‍ ഷുറന്‍സ് ഉറപ്പുവരുത്തുന്നത്. 35 വയസുള്ള ഒരാള്‍ക്ക് ഒരു കോടി രൂപയുടെ ടേം പോളിസി എടുക്കാന്‍ 11,000-13,000 രൂപ പ്രതിവര്‍ഷ പ്രീമിയം നല്‍കിയാല്‍ മതിയാകും.
ഇനി വേണ്ടത് ആരോഗ്യ ഇന്‍ഷുറന്‍സാണ്. ആശുപത്രികളില്‍ ചികിത്സയ്ക്കായി പ്രവേശിക്കപ്പെടുന്ന നല്ലൊരു ശതമാനം പേരും മതിയായ സാമ്പത്തിക ആസൂത്രണത്തിന്റെ അഭാവം മൂലം കടക്കെണിയില്‍ അകപ്പെടുന്നു. ചികിത്സാ ചെലവുകളിലുണ്ടാകുന്ന വര്‍ധന സാധാരണ പണപ്പെരുപ്പ നിരക്കിനേക്കാള്‍ വളരെ ഉയര്‍ന്നതാണ്. ജീവിതശൈലിയിലെ മാറ്റങ്ങള്‍ മൂലം ആരോഗ്യപ്രശ്നങ്ങള്‍ നേരിടാനുള്ള സാധ്യത വളരെ കൂടുതലായതിനാല്‍ ആരോഗ്യ ഇന്‍ഷുറന്‍സ് ഒഴിവാക്കാനാകാത്തതാണ്.
ഭാവിയെ കുറിച്ച് ഗൗരവത്തോടെ ചിന്തിക്കുന്നവര്‍ ഭാവിയിലെ വരുമാനത്തിനായി വിത്തുകള്‍ ശരിയായ സ്ഥലത്ത് വിതയ്ക്കാന്‍ ശ്രദ്ധിക്കണം. നല്ല കൊയ്ത്ത് കിട്ടണമെങ്കില്‍ വിതയ്ക്കുന്ന സമയം, വിതയ്ക്കുന്ന രീതി, കൊയ്ത്തിനായുള്ള ഉചിതമായ കാത്തിരിപ്പ് ഒക്കെ വേണം. ആസൂത്രിതമായി നിക്ഷേപിക്കുന്നതിന് ഏറ്റവും അനുയോജ്യമായ രീതി എല്ലാ മാസവും ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളി ല്‍ നിക്ഷേപിക്കുന്ന രീതിയാണ്. എത്രയും നേരത്തെ തുടങ്ങിയാല്‍ അത്രയും അധിക നേട്ടം ലഭിക്കും.
ഭാവിയില്‍ ആവശ്യമായ വളരെ വലിയ തുക മുന്നില്‍കണ്ടു വേണം നിക്ഷേപം നടത്തേണ്ടത്. ഉദാഹരണത്തിന് 30 വയസുള്ള ഒരാളുടെ വാര്‍ഷിക ചെലവ് മൂന്ന് ലക്ഷം രൂപയാണെന്നിരിക്കട്ടെ. വാര്‍ഷിക പണപ്പെരുപ്പ നിരക്ക് ഏഴ് ശതമാനമായി കണക്കാക്കുകയാണെങ്കില്‍ അയാള്‍ക്ക് 60 വയസാകുമ്പോള്‍ വാര്‍ഷിക ചെലവിന് വേണ്ടിവരുന്ന തുക 23 ലക്ഷം രൂപയായിരിക്കും.
എത്രയും നേരത്തെ നിക്ഷേപം ആരംഭിക്കുകയെന്നതാണ് സാമ്പത്തിക ആസൂത്രണം സുഗമമാക്കുന്നതിനുള്ള വഴി. ദീര്‍ഘകാല നിക്ഷേപത്തിന് ഏറ്റവും അനുയോജ്യമായ മാര്‍ഗം പ്രതിമാസ നിക്ഷേപ രീതിയാണ്. പ്രതിമാസം 10,000 രൂപ വീതം മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്ന 30 വയസുള്ള ഒരാള്‍ക്ക് പ്രതിവര്‍ഷം 12 ശതമാനം റിട്ടേണ്‍ ലഭിക്കുകയാണെങ്കില്‍ 65 വയസാകുമ്പോ ള്‍ ലഭിക്കുന്നത് മൂന്നര കോടി രൂപയായിരിക്കും. ഇതാണ് ദീര്‍ഘ കാല നിക്ഷേപത്തിന്റെ മാജിക്.
ചുരുക്കത്തല്‍ ടേം പോളിയും ആരോഗ്യ ഇന്‍ഷുറന്‍സും മ്യൂച്വല്‍ ഫണ്ടില്‍ പ്രതിമാസ നിക്ഷേപവുമുണ്ടെങ്കില്‍ നി ങ്ങള്‍ സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്കുള്ള വഴി തുറന്നുവെന്ന് പറയാം.