തിരുവനന്തപുരം: കെഎസ്എഫ്ഇയില്‍ വിജിലന്‍സ് നടത്തിയ റെയിഡില്‍ പ്രതികരിച്ച് തോമസ് ഐസക്. കെഎസ്എഫ്ഇ ഇടപാടുകള്‍ സുതാര്യമാണെന്നും വിജിലന്‍സ് അന്വേഷണത്തിന് എതിരല്ലെന്ന് ധനമന്ത്രി പറഞ്ഞു. എന്നാല്‍ എതിരാളികള്‍ക്ക് താറടിക്കാന്‍ ഒപ്പം നില്‍ക്കേണ്ടവര്‍ അവസരം ഉണ്ടാക്കികൊടുക്കരുതെന്ന് അദ്ദേഹം പറഞ്ഞു. എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യം ആര്‍ക്കുമില്ലെന്ന് പറഞ്ഞ മന്ത്രി വിജിലന്‍സ് റെയ്ഡിനെക്കുറിച്ച് മാധ്യമങ്ങള്‍ക്ക് വാര്‍ത്ത നല്‍കിയതില്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു.
കെഎസ്എഫ്ഇയില്‍ വിജിലന്‍സ് നടത്തിയ റെയ്ഡ് ആരുടെ വട്ടാണെന്നായിരുന്നു തോമസ് ഐസക്കിന്റെ ആക്ഷേപം. എന്നാല്‍ വിജിലന്‍സ് വകുപ്പ് ഭരിക്കുന്നത് മുഖ്യമന്ത്രി ആണെന്നിരിക്കെ വട്ട് മുഖ്യമന്ത്രിക്കാണോ എന്ന സംശവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനും രംഗത്തെത്തിയിരുന്നു.











