കെ.അരവിന്ദ്
സംഭാവനകളിലൂടെ ദുരിതബാധിതരെ സഹായിക്കുന്നവര്‍ക്ക് നികുതി ഇളവ് ലഭിക്കാനുള്ള അര്‍ഹതയുണ്ട്. ആദായ നികുതി നിയമം സെക്ഷന്‍ 80 ജി പ്രകാരമാണ് ഇത്തരം സംഭാവന നല്‍ കിയവര്‍ക്ക് നികുതി ഇളവ് ലഭിക്കുന്നത്.
സെക്ഷന്‍ 80 ജി പ്രകാരം എല്ലാ തരം സംഭാവനകള്‍ക്കും നികുതി ഇളവ് ലഭിക്കുന്ന തല്ല. സര്‍ക്കാര്‍ അംഗീകരിച്ച സ്ഥാപനങ്ങള്‍ ക്കും ദുരിതാശ്വാസ നിധികള്‍ക്കും നല്‍കുന്ന സംഭാവനകള്‍ക്ക് മാത്രമേ നികുതി ഇളവ് ലഭിക്കുകയുള്ളൂ. സര്‍ക്കാര്‍ സ്ഥാപനങ്ങളും സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങളും ഇതില്‍ ഉള്‍പ്പെടും.
സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങള്‍ക്ക് സം ഭാവന നല്‍കുമ്പോള്‍ സെക്ഷന്‍ 80 ജി പ്രകാ രം ഇളവ് ലഭിക്കാന്‍ യോഗ്യതയുള്ള സ്ഥാപന മാണോ എന്ന് പരിശോധിക്കേണ്ടതുണ്ട്. ആ വശ്യമെങ്കില്‍ സ്ഥാപനത്തിന്റെ രജിസ്‌ട്രേ ഷന്‍ സര്‍ട്ടിഫിക്കറ്റ് പരിശോധിക്കാവുന്ന താണ്. ആദായനികുതി വകുപ്പിന്റെ വെബ് സൈറ്റില്‍ (www.incometaxindia.gov.in) നികു തി ഇളവ് ലഭിക്കാന്‍ യോഗ്യമായ സ്ഥാപന ങ്ങളുടെ പട്ടിക നല്‍കിയിട്ടുണ്ട്. അതേ സമയം ഈ പട്ടിക പൂര്‍ണമല്ല.
സെക്ഷന്‍ 80 ജി പ്രകാരം രാഷ്‌ട്രീയ പാര്‍ ട്ടികള്‍ക്ക് നല്‍കുന്ന സംഭാവനക്ക് നികുതി ഇളവ് ലഭിക്കുന്നതല്ലെങ്കിലും സെക്ഷന്‍ 80 ജിജിസി പ്രകാരം ഇത്തരം സംഭാവനക്ക് നി കുതി ഇളവ് നേടിയെടുക്കാവുന്നതാണ്. വിദേ ശത്തുള്ള സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന സംഭാ വനക്ക് സെക്ഷന്‍ 80 ജി പ്രകാരം നികുതി ഇളവ് ലഭിക്കുന്നതല്ല.
പണം സംഭാവനയായി നല്‍കുകയാണെ ങ്കില്‍ മാത്രമേ സെക്ഷന്‍ 80 ജി പ്രകാരം നികു തി ഇളവ് ലഭിക്കുകയുള്ളൂ. നികുതി ഇളവ് നേടിയെടുക്കണമെന്ന് താല്‍പ്പര്യമുള്ളവര്‍ പണമായി തന്നെ സംഭാവന നല്‍കണം. വ സ്‌ത്രങ്ങളായോ ഭക്ഷ്യവസ്‌തുക്കളായോ സം ഭാവന നല്‍കിയാല്‍ നികുതി ഇളവ് നേടിയെ ടുക്കാനാകില്ല.
കാഷ് ആയി സംഭാവന നല്‍കിയാല്‍ പര മാവധി 2000 രൂപ വരെയുള്ള തുകയ്‌ക്ക് മാത്ര മേ നികുതി ഇളവ് ലഭിക്കുകയുള്ളൂ. 2017-18 സാമ്പത്തിക വര്‍ഷം മുതലാണ് ഈ പരിധി ഏര്‍പ്പെടുത്തിയിരിക്കുന്നത്. നേരത്തെ 10,000 രൂപയായിരുന്നു പരിധി. അതിനാല്‍ 2000 രൂപ ക്ക് മുകളിലുള്ള തുകയ്‌ക്ക് നികുതി ഇളവ് നേടിയെടുക്കാന്‍ താല്‍പ്പര്യപ്പെടുന്നവര്‍ ചെ ക്കായോ ഡിമാന്റ് ഡ്രാഫ്‌റ്റ് ആയോ ഓണ്‍ ലൈന്‍ ഫണ്ട് ട്രാന്‍സ്‌ഫര്‍ ആയോ വേണം സംഭാവന നല്‍കേണ്ടത്.
നികുതി ഇളവ് ലഭിക്കുന്നതിന് ചില പരി ധികളുണ്ട്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് നല്‍ കുന്ന നൂറ് ശതമാനം സംഭാവനയ്‌ക്കും നികു തി ഇളവ് ലഭിക്കും. ഉദാഹരണത്തിന് മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍ കുന്ന നൂറ് ശതമാനം സംഭാവനയ്‌ക്കും നികു തി ഇളവ് ലഭ്യമാണ്. അതേ സമയം സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന സംഭാ വനയുടെ അമ്പത് ശതമാനത്തിന് മാത്രമേ നികുതി ഇളവ് അവകാശപ്പെടാനാകൂ.
അതു പോലെ എല്ലാ നികുതി ഇള വിനും ശേഷമുള്ള മൊത്തം വാര്‍ഷിക വരുമാനത്തിന്റെ 10 ശതമാനം തുക യ്‌ക്ക് മാത്രമേ നികുതി ഇളവ് ലഭ്യമാ കൂ. സെക്ഷന്‍ 80 ജി ഒഴികെയുള്ള എ ല്ലാ സെക്ഷനുകളും പ്രകാരം ലഭിക്കുന്ന നികുതി ഇളവിന് ശേഷമുള്ള വരുമാനത്തിന്റെ പത്ത് ശതമാനമാണ് നി കുതി ഇളവിന് യോഗ്യമായി കണക്കാ ക്കുക.
അതായത് 80 സി പ്രകാരം ലഭിക്കു ന്ന ഒന്നര ലക്ഷം രൂപയുടെ നികുതി ഇളവ് ഉള്‍പ്പെടെയുള്ള ഇളവുകള്‍ കി ഴിച്ചതിനു ശേഷമുള്ള തുകയുടെ പത്ത് ശതമാനമാണ് പരിഗണിക്കുക.നിലവിലുള്ള പോളിസിയിലെ നോ ക്ലെയിം ബോണസ് പോര്‍ട് ചെയ്യാനാകി ല്ല. നിലവിലുള്ള പോളിസിയുടെ കാലയളവ് കഴിഞ്ഞ് അപേക്ഷ നല്‍കിയാലും പോര്‍ട് ചെയ്യാനാകില്ല.