കൊച്ചി: മലയാള സിനിമാ മേഖലയില്‍ നിലനിന്ന പ്രതിന്ധികള്‍ക്കൊടുവില്‍ പുതിയ സിനിമകളുടെ ചിത്രീകരണം ആരംഭിക്കാന്‍ നിര്‍മ്മാതാക്കളുടെ സംഘടനയുടെ അനുമതി. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് പുതിയ സിനിമകളുടെ ചിത്രീകരണം പാടില്ലെന്നായിരുന്നു നിര്‍മ്മാതാക്കളുടെ നിലപാട്. നിര്‍മ്മാതാക്കളുടെ ഈ നിലപാട് മലയാള സിനിമാ മേഖലയില്‍ ഏറെ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. ഓണ്‍ലൈന്‍ മീറ്റിങ്ങിലായിരുന്നു തീരുമാനം. കോവിഡിനെ തുടര്‍ന്ന് അറുപതോളം സിനിമകളുടെ ചിത്രീകരണമായിരുന്നു മുടങ്ങി കിടന്നത്. അതിനാല്‍ ഈ സിനിമകളുടെ റിലീസിങ്ങിന് ശേഷമായിരിക്കണം പുതിയ സിനിമകള്‍ റിലീസ് ചെയ്യേണ്ടതെന്നും നിര്‍മ്മാതാക്കളുടെ അസോസിയേഷന്‍ അറിയിച്ചു. കോവിഡ് പ്രോട്ടോക്കള്‍ പാലിച്ചു കൊണ്ടായിരിക്കണം ഷൂട്ടിങ്ങ്.
എന്നാല്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ തീരുമാനത്തെ വെല്ലുവിളിച്ചു കൊണ്ട് നിരവധി ചിത്രങ്ങളുടെ ഷൂട്ടിങ്ങ് ഇതിനോടകം തന്നെ പ്രഖ്യാപിച്ചു കഴിഞ്ഞിരുന്നു. കോവിഡിനെ തുടര്‍ന്ന് താരങ്ങള്‍ പ്രതിഫലനം കുറയ്ക്കണമെന്നായിരുന്നു നിര്‍മ്മാതാക്കളുടെ ആവശ്യം. താരങ്ങളുടെ പ്രതിഫലനവും സിനിമയുടെ ചെലവും അന്‍പത് ശതമാനം കുറച്ച് പുതിയ സിനിമകള്‍ ചിത്രീകരിക്കണമെന്നായിരുന്നു പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ നിലപാട്. കേരള ഫിലിം ചേംബറും തിയേറ്റര്‍ ഉടമ സംഘടനകളായ ഫിയോകും കേരള സിനി എക്സിബിറ്റേഴ്സ് അസോസിയേഷനും നിര്‍മാതാക്കളുടെ നിലപാടിനൊപ്പമായിരുന്നു.











