ചലച്ചിത്ര അക്കാദമിയിലെ ഇടത് അനുകൂല കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന ചെയര്‍മാന്‍ കമലിന്റെ ആവശ്യത്തെ അക്കാദമി സെക്രട്ടറി എതിര്‍ത്തിരുന്ന വിവരം പുറത്ത്. ഭരണസമിതിയില്‍ ചര്‍ച്ച ചെയ്യാതെയാണ് കമല്‍ തീരുമാനവുമായി മുന്നോട്ട് പോയത്. ഇതോടെ കത്ത് വിവാദത്തില്‍ കമല്‍ മാത്രമല്ല സര്‍ക്കാറും വെട്ടിലായി.
ചലച്ചിത്ര അക്കാദമിയുടെ ഭരണപരമായ കാര്യങ്ങളില്‍ സര്‍ക്കാറുമായി ആശയവിനിമയം നടത്താറുള്ളത് സെക്രട്ടറിയാണ്. നിയമനമടക്കമുള്ള കാര്യങ്ങളില്‍ ജനറല്‍ കൗണ്‍സിലോ എക്‌സിക്യൂട്ടീവ് ബോര്‍ഡോ ചേര്‍ന്നാകും തീരുമാനമെടുക്കുക. ഇതൊന്നുമില്ലാതെയാണ് ചെയര്‍മാന്‍ ഇടത് അനുഭാവികളായ നാല് കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ സാംസ്‌ക്കാരിക മന്ത്രിക്ക് കത്ത് നല്‍കിയത്. കത്ത് വന്നതിന് പിന്നാലെ സാംസ്‌ക്കാരിക മന്ത്രിയുടെ ഓഫീസ് അക്കാദമിയുമായി ബന്ധപ്പെട്ടപ്പോഴാണ് സെക്രട്ടറി ഇക്കാര്യം അറിയുന്നത്. പിന്നാലെ സെക്രട്ടറി അജോയ് ചന്ദ്രന്‍ ഭരണസമിതി ചേരാതെ എടുത്ത ആവശ്യം അംഗീകരിക്കരുതെനന് കാണിച്ച് സര്‍ക്കാറിന് കത്ത് നല്‍കി. ഇത് കൂടി പരിഗണിച്ചാണ് ചെയര്‍മാന്റെ ആവശ്യം അംഗീകരിക്കാനാകില്ലെന്ന് സാംസ്‌ക്കാരിക മന്ത്രി മറുപടി നല്‍കിയത്.
സ്ഥിരപ്പെടുത്തല്‍ പത്ത് വര്‍ഷം സര്‍വ്വീസ് ഉള്ളവര്‍ക്ക് മാത്രമെന്ന് സര്‍ക്കാര്‍ പറയുമ്പോള്‍ കമല്‍ ആവശ്യപ്പെട്ടത് നാല് വര്‍ഷം സര്‍വ്വീസ് ഉള്ളവരുടെ നിയമനമാണ്. അതിനിടെ സിനിമാപ്രവര്‍ത്തകര്‍ രാാഷ്ട്രീയാഭിമുഖ്യം പരസ്യമാക്കുന്നതില്‍ ചലച്ചിത്ര രംഗത്തും എതിര്‍പ്പുയരുന്നുണ്ട്. വിനോദനികുതി കുറക്കാന്‍ സര്‍ക്കാര്‍ എടുത്ത തീരുമാനെത്ത പിന്തുണച്ചുള്ള പോസ്റ്റില്‍ സിനിമാലോകം മുഴുവന്‍ എല്‍ഡിഎഫിനൊപ്പമാണെന്ന് സംവിധായകന്‍ രഞ്ജിത്ത് പറഞ്ഞത് വിവാദമായിരുന്നു. പിന്നാലെയാണ് ചലച്ചിത്ര അക്കാഡമിയുടെ ഇടത് സ്വാഭാവം നിലനിര്‍ത്താന്‍ ഇടത് അനുഭാവികളെ സ്ഥിരപ്പെടുത്തണമെന്ന കമലിന്റെ കത്ത്. സാംസ്‌ക്കാരികനായകരുടെ യഥാര്‍ത്ഥമുഖം പുറത്തായെനന് പറഞ്ഞ് കമലിനെതിരെ ഷെയിം ഓണ്‍ യു ക്യാമ്പയിന്‍ കോണ്‍ഗ്രസ് ശക്തമാക്കി. കമലിന്റെ കത്തോടെ പിന്‍വാതില്‍ നിയമനവിവാദം വീണ്ടും സജീവമായതില്‍ സര്‍ക്കാറും കുടുങ്ങി.

















