മാര്‍ച്ച് 23 മുതല്‍ 29 വരെയാണ് ടിക്കറ്റ് വില്‍പന. ആദ്യം എത്തുന്നവര്‍ക്ക് ആദ്യം എന്ന രീതിയിലാണ് ടിക്കറ്റ് ലഭിക്കുക.
ദോഹ : ലോകകപ്പ് ഫുട്‌ബോള്‍ മാമാങ്കം നേരിട്ട് കാണാനുള്ള ആരാധകരുടെ ഭാഗ്യ പരീക്ഷണത്തിന് ഒരവസരം കൂടി ഒരുങ്ങുന്നു. ആദ്യഘട്ട ടിക്കറ്റ് ബുക്കിംഗില്‍ ഭാഗ്യം ലഭിക്കാതിരുന്നവര്‍ക്ക് ബുധനാഴ്ച ആരംഭിക്കുന്ന രണ്ടാം ഘട്ട ടിക്കറ്റ് വില്‍പനയില്‍ പങ്കെടുക്കാം.
വെബ്‌സൈറ്റില്‍ ഓണ്‍ലൈനായാണ് ടിക്കറ്റ് വില്‍പന. ആദ്യം എത്തുന്നവര്‍ക്ക് ആദ്യം എന്ന രീതിയിലാണ് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കഴിയുക.
ഖത്തര്‍ പ്രാദേശിക സമയം ഉച്ചയ്ക്ക് ഒരു മണിക്ക് ( ഇന്ത്യന്‍ സമയം 3.30 ) ടിക്കറ്റ് വില്‍പന ആരംഭിക്കും. മാര്‍ച്ച് 29 ഉച്ച 12 മണിക്ക് ഇത് ബുക്കിംഗ് അവസാനിക്കും.
ആദ്യ ഘട്ടത്തില്‍ ബുക്ക് ചെയ്തവരുടെ നമ്പരുകളില്‍ നിന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞടെത്ത് ടിക്കറ്റ് അനുവദിക്കുകയായിരുന്നു. ഇങ്ങിനെ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പണം അടച്ച് ടിക്കറ്റ് സ്വന്തമാക്കാനാകുമായിരുന്നു.
ഇക്കുറി ഫിഫയുടെ വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്ത് കാണാനാഗ്രിക്കുന്ന മത്സരങ്ങള്‍ തിരഞ്ഞെടുത്ത് പണം അടച്ച് ടിക്കറ്റ് സ്വന്തമാക്കാനാകും.











