ഖത്തര്‍ ലോകകപ്പിന് സാക്ഷികളാകാന്‍ ഓണ്‍ ലൈന്‍ ടിക്കറ്റിന് അപേക്ഷിച്ചവരുടെ എണ്ണം 27 ലക്ഷം കവിഞ്ഞു
ദോഹ : 2022 ഖത്തര്‍ ലോകകപ്പ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് നേരില്‍ കാണാനായി ഓണ്‍ലൈനില്‍ അപേക്ഷ നല്‍കിയവരുടെ എണ്ണം 27 ലക്ഷം കവിഞ്ഞതായി റിപ്പോര്‍ട്ട്.
ആദ്യ 24 മണിക്കൂറില്‍ തന്നെ 12 ലക്ഷം പേരുടെ അപേക്ഷ ലഭിച്ചു. ഏറ്റവും അധികം അപേക്ഷ ലഭിച്ചതില്‍ മുന്നിലുള്ളത് ആതിഥേയ രാജ്യമായ ഖത്തര്‍ തന്നെയാണ്. അര്‍ജന്റീന, ഇംഗ്ലണ്ട്, മെക്‌സികോ, യുഎസ്എ, യുഎഇ, ഇന്ത്യ, ജര്‍മനി, ബ്രസീല്‍ സൗദി അറേബ്യ എന്നീ രാജ്യങ്ങളില്‍ നിന്നാണെന്ന് കൂടുതല്‍ അപേക്ഷകള്‍ ലഭിച്ചതെന്ന് സംഘാടകര്‍ അറിയിച്ചു.
ടിക്കറ്റ് വില്‍പനയുടെ ആദ്യ ഘട്ടം ഫെബ്രുവരി എട്ടിന് ഖത്തര്‍ പ്രാദേശിക സമയം, 1.00 ന് അവസാനിക്കും.
ഖത്തറിലുള്ളവര്‍ക്ക് 40 റിയാലിനാണ് ഏറ്റവും കുറ്ഞ്ഞ ടിക്കറ്റ്. ലഭ്യമായ ടിക്കറ്റിനേക്കാള്‍ കൂടുതല്‍ അപേക്ഷകള്‍ വന്നാല്‍ നറുക്കെടുപ്പ് നടത്തിയാകും ടിക്കറ്റ് വിതരണം ചെയ്യുകയെന്ന് ഫിഫ അറിയിച്ചു.
പത്തു ലക്ഷം ടിക്കറ്റുകളാണ് ആദ്യ ഘട്ടത്തില്‍ ലഭിക്കുക. ഇതുവരെ 27 ലക്ഷം അപേക്ഷകര്‍ വന്നതോടെ നറുക്കെടുപ്പിലൂടെയാകും ടിക്കറ്റുകള്‍ ലഭിക്കുക എന്ന് ഉറപ്പായിട്ടുണ്ട്.