സൂറിച്ച്: വനിത ഫുട്‌ബോള്‍ താരങ്ങള്‍ക്ക് പ്രസാവവധി അനുവദിച്ച് ഫിഫ. കഴിഞ്ഞ വെളളിയാഴ്ച ചേര്‍ന്ന ഫിഫ കൗണ്‍സില്‍ യോഗത്തിലാണ് ചരിത്രപരമായ തീരുമാനമെടുത്തത്. 14 ആഴ്ചയായിരിക്കും വനിതാ താരങ്ങള്‍ക്ക് പ്രസവാവധി അനുവദിക്കുക. ഇതില്‍ ചുരുങ്ങിയത് എട്ടാഴ്ച പ്രസവത്തിന് ശേഷമായിരിക്കും അവധി നല്‍കുക.
പ്രസാവാവധി അനുവദിക്കുന്ന താരങ്ങള്‍ക്ക് കരാര്‍ അനുസരിച്ചുളള തുകയുടെ മൂന്നില്‍ രണ്ട് ഭാഗം പ്രതിഫലമായി നല്‍കണമെന്നും നിര്‍ദേശമുണ്ട്. ഇതോടൊപ്പം തന്നം താരങ്ങള്‍ക്ക് ചികിത്സാ സൗകര്യങ്ങള്‍ അനുവദിക്കുകയും ഫുട്‌ബോളിലേക്ക് തിരികെ കൊണ്ടു വരാനുളള സൗകര്യങ്ങള്‍ ക്ലബ്ബ് ഉറപ്പാക്കണമെന്നും ഫിഫ നിര്‍ദേശിച്ചു.
💪🦸♀️ The FIFA Council passed landmark reforms today to better protect female players and football coaches
🎙 Here's FIFA President Gianni Infantino with the details
— FIFA (@FIFAcom) December 4, 2020