പക്ഷികളുടെ വിസര്‍ജ്ജ്യങ്ങളിലൂടെ രോഗങ്ങള്‍ പകരുന്നത് തടയാനും പരിസരം വൃത്തിഹീനമാകുന്നത് തടയുന്നതിനുമാണ് ഇത് തടയുന്നത്
ദുബായ് : പൊതുയിടങ്ങളില്‍ പക്ഷികള്‍ക്ക് തീറ്റ കൊടുക്കുന്നത് നിയമവിരുദ്ധമാണെന്നും മുനിസിപ്പല്‍ ചട്ടങ്ങളുടെ ലംഘനമാണെന്നും കമ്യൂണിറ്റി മാനേജ്‌മെന്റിന്റെ മുന്നറിയിപ്പ്.
ദുബായിലെ പ്രമുഖ ബില്‍ഡര്‍മാരായ നക്കീലാണ് താമസക്കാര്‍ക്ക് ഈ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ആരോഗ്യവും, സുരക്ഷയും, താമസയിടങ്ങളിലെ ശുചിത്വവും വൃത്തിയുമെല്ലാം കണക്കിലെടുത്താണ് ഈ പ്രവണത തടയാന്‍ നിയമം അനുശാസിക്കുന്നതെന്ന് നക്കീല്‍ കമ്യൂണിറ്റി മാനേജ്‌മെന്റിന്റെ പ്രസ്താവനയില്‍ പറയുന്നു.
പ്രാവുകള്‍,തത്തകള്‍, കാക്കകള്‍ തുടങ്ങിയ പക്ഷികള്‍ക്കാണ് പൊതുയിടങ്ങളില്‍ തീറ്റ നല്‍കുന്നത്. ഇതുമൂലം പരാന്നഭോജികള്‍ പെരുകുന്നതും പക്ഷികളുടെ വിസര്‍ജ്ജ്യങ്ങളിലൂടെ രോഗങ്ങള്‍ പടരുന്നതും തടയാനാണ് ഇതെന്ന് അധികൃതര്‍ പറയുന്നു.
നിയമലംഘകര്‍ക്ക് 200 ദിര്‍ഹം (നാലായിരം രൂപ) വരെ പിഴ ശിക്ഷ ലഭിക്കും.
ജുമൈറ വില്ലേജ്, അല്‍ ഫര്‍ജാന്‍, ഡിസ്‌കവറി ഗാര്‍ഡന്‍സ്, ജബല്‍ അലി വില്ലേജ്., അല്‍ ഫര്‍ജാന്‍, ഡ്രാഗണ്‍ സിറ്റി, ഇന്റര്‍നാഷണല്‍ സിറ്റി, തുടങ്ങിയ കമ്യൂണിറ്റികളാണ് നക്കീല്‍ പ്രോപര്‍ട്ടീസിന്റെ ഉടമസ്ഥതയിലുള്ളത്. മൂന്നു ലക്ഷത്തിലധികം പേര്‍ ഇവിടങ്ങളില്‍ താമസിക്കുന്നുണ്ട്.