സാക്രമെന്റോയിലെ ക്രിസ്ത്യന്‍ പള്ളിയില്‍ പിതാവ് പതിനഞ്ച് വയസ്സില്‍ താഴയെുള്ള മൂന്നു കുട്ടികളെ കൊന്നശേഷം ജീവനൊടുക്കി
സാക്രമെന്റോ : പെണ്‍കുട്ടികളായ മൂന്നു മക്കളെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം പിതാവ് ജീവനൊടുക്കി. കുട്ടികളെ പരിചരിക്കുന്ന ആയയും വെടിവെപ്പില്‍ കൊല്ലപ്പെട്ടു.
തിങ്കളാഴ്ച പ്രാദേശിക സമയം അഞ്ചു മണിക്കാണ് വെടിവെപ്പ് ഉണ്ടായത്. ആര്‍ഡന്‍ ആര്‍കേഡിലെ പള്ളിയിലാണ് സംഭവം.
13, 10, 9 വയസ്സ് വീതം പ്രായമുള്ള മൂന്നു പെണ്‍കുട്ടികളാണ് കൊല്ലപ്പെട്ടതെന്ന് കാലിഫോര്‍ണിയ പോലീസ് അറിയിച്ചു.
ഭാര്യയില്‍ നിന്നും അകന്നു കഴിയുകയായിരുന്ന ആളാണ് മക്കളെ പള്ളിയിലേക്ക് കൊണ്ടുവന്ന് അരുംകൊല നടത്തിയത്. മക്കളെ കാണുന്നതിന് അനുവദിച്ച സമയത്താണ് ഇയാള്‍ തോക്കുമായി എത്തിയതും പൊടുന്നനെ വെടിവെച്ചതും.
40 വയസുള്ള ഇയാളുടെ കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. വെടിവെപ്പ് ഉണ്ടായ ഉടനെ പള്ളി അധികൃതര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
തിങ്കളാഴ്ച പള്ളിയില്‍ പ്രാര്‍ത്ഥനാ ചടങ്ങുകള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. കുട്ടികളെ കാണാന്‍ പിതാവ് പള്ളിമുറ്റം തിരഞ്ഞെടുക്കുകയായിരുന്നു.
വിവേക ശൂന്യമായ മറ്റൊരു വെടിവെപ്പ് കൂടി അമേരിക്കയില്‍ നടന്നിരിക്കുന്നു. ഇത്തവണ നമ്മുടെ മുറ്റത്താണ്. പള്ളിയില്‍ കുട്ടികള്‍ ഉള്ളപ്പോള്‍. തികച്ചും ദാരുണം -സംഭവം അറിഞ്ഞ ശേഷം കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗവിന്‍ ന്യസോം പറഞ്ഞു.











