തിരുവനന്തപുരം: ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പുമായി ബന്ധപ്പെട്ട് ചെയര്‍മാന്‍ എം.സി ഖമറുദ്ദീന്‍ എംഎല്‍എക്കെതിരെ രജിസ്റ്റര്‍ ചെയ്ത 89 കേസുകളും പ്രത്യേക അന്വേഷണ സംഘം ഏറ്റെടുത്തു. ജില്ല പോലീസ് ആസ്ഥാനത്തെ പ്രത്യേക അന്വേഷണ സംഘമാകും ഇനി കേസ് അന്വേഷിക്കുക.
പുതിയ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതിനാല്‍ ചന്തേര പോലീസ് സ്റ്റേഷനില്‍ അടക്കം നേരത്തെയുള്ള എഫ്.ഐ.ആര്‍ റദ്ദാക്കിയതായി പരാതികാര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. പ്രാദേശിക സ്റ്റേഷനുകളില്‍ ലഭിക്കുന്ന പരാതികളില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും. ചന്തേര, കാസര്‍ഗോഡ്, പയ്യന്നൂര്‍ സ്റ്റേഷനുകളിലാണ് കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
സാമ്പത്തിക തട്ടിപ്പ് കേസില്‍ സ്ഥാപനത്തിന്റെ മാനേജര്‍ അടക്കം 13 പേരെ ചോദ്യം ചെയ്തിട്ടുണ്ട്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഖമറുദ്ദീന്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈകോടതി 27ന് പരിഗണിക്കും. ഹര്‍ജിയില്‍ ക്രൈംബ്രാഞ്ച് എതിര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ട്. ചെയര്‍മാന്‍ എം.സി ഖമറുദ്ദീനെ കൂടാതെ എംഡി ടി.കെ പൂക്കോയ തങ്ങള്‍, ഡയറക്ടര്‍ ഹാരിസ് അബ്ദുല്‍ ഖാദര്‍, കാസര്‍ഗോഡ് ബ്രാഞ്ച് ടി.കെ ഹിഷാം അടക്കമുള്ളവരാണ് കേസിലെ പ്രതികള്‍.