മലപ്പുറം: ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ എംസി കമറുദ്ദീനെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. രണ്ട് ദിവസത്തേക്കാണ് എംഎല്‍എയെ എസ്.ഐ.ടി കസ്റ്റഡിയില്‍ വിട്ടത്. തെളിവുകള്‍ ശേഖരിക്കാനുണ്ടെന്ന പോലീസിന്റെ വാദം കോടതി അംഗീകരിച്ചു. കമറുദ്ദീന്റെ ജാമ്യാപേക്ഷ മറ്റന്നാള്‍ പരിഗണിക്കും.












