കാർഷിക ബില്ലുകൾ വൻപ്രതിഷേധത്തിന് ഇടയിലും രാജ്യസഭ പാസാക്കിയതോടെ തെരുവിലിറങ്ങി കർഷകർ. യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ ട്രാക്ടർ റാലി പഞ്ചാബിൽ നിന്നും ആരംഭിച്ചു.
കർഷകർ ട്രാക്ടറുകളിൽ ഡൽഹിയിലേക്ക് റാലി നടത്തുകയാണ്. യൂത്ത് കോൺഗ്രസ് നേതാക്കളാണ് സമരത്തിന് നേതൃത്വം നൽകുന്നത്. സിറാക്പൂരിൽ നിന്നും ഡൽഹിയിലേക്കാണ് കർഷകരുടെ യാത്ര.












