ഡല്‍ഹി: ഡല്‍ഹിയിലെ കര്‍ഷക മാര്‍ച്ച് തടയാന്‍ കേന്ദ്രനീക്കം. രാജ്യതലസ്ഥാനത്തെ അഞ്ച് അതിര്‍ത്തികളും അടച്ചു. മെട്രോസര്‍വീസുകള്‍ നഗരപരിധിയില്‍ തന്നെ അവസാനിപ്പിക്കുകയാണ്. റോഡുകള്‍ മണ്ണിട്ട് തടയും. ഇതിനായി മണ്ണ് നിറച്ച ലോറികള്‍ അതിര്‍ത്തിയിലെത്തി.
പഞ്ചാബ്, ഉത്തരാഖണ്ഡ്, ഹരിയാന, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, കേരളം എന്നീ സംസ്ഥാനങ്ങളിലെ കര്‍ഷകരാണ് ഡല്‍ഹിയിലേക്ക് മാര്‍ച്ച് നടത്തുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ കര്‍ഷക റാലിക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ല.
മാര്‍ച്ചിനായി പുറപ്പെട്ട കര്‍ഷകര്‍ തടിയും പച്ചക്കറിയും റേഷനും പുതപ്പും ഉള്‍പ്പെടെയുള്ളവ കരുതിയിട്ടുണ്ട്. പ്രതിവിധി ഉണ്ടാകുന്നത് വരെ മടങ്ങിപ്പോകില്ലെന്ന് ബി.കെ.യു ജനറല്‍ സെക്രട്ടറി സുഖ്‌ദേവ് സിംഗ് പറഞ്ഞു.
മധ്യപ്രദേശില്‍ നിന്നുള്ള കര്‍ഷകര്‍ക്ക് നേതൃത്വം നല്‍കുന്നത് മേധാപട്കര്‍ ആണ്. അഞ്ഞൂറോളം കര്‍ഷക സംഘടനകളുടെ പിന്തുണയോടെയാണ് പ്രതിഷേധം നടത്തുന്നത്.











