ഡല്‍ഹി: കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച നടത്താനെത്തിയ കര്‍ഷകര്‍ സര്‍ക്കാരിന്റെ ഭക്ഷണം നിരസിച്ചു. ബോക്‌സുകളില്‍ കര്‍ഷകര്‍ക്ക് വിതരണം ചെയ്യാനായി കേന്ദ്രം ഭക്ഷണം തയ്യാറാക്കിയെങ്കിലും അവര്‍ അത് സ്വീകരിച്ചില്ല. തങ്ങള്‍ ഭക്ഷണം കൊണ്ടുവന്നിട്ടുണ്ട് എന്നാണ് അവര്‍ മറുപടി നല്‍കിയത്. ഇതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാണ്.
ചര്‍ച്ചയില്‍ തീരുമാനമാകും വരെ കേന്ദ്രം നല്‍കുന്ന ആതിഥേയ സല്‍ക്കാരം സ്വീകരിക്കേണ്ടെന്നാണ് തീരുമാനമെന്ന് കര്‍ഷകര്‍ പ്രതികരിച്ചു. നാല്‍പ്പതോളം വരുന്ന നേതാക്കളാണ് കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച നടത്തുന്നത്.
നിരവധി പ്രമുഖരാണ് കര്‍ഷകര്‍ക്ക് പിന്തുണയുമായി എത്തുന്നത്. കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യമര്‍പ്പിച്ച് പഞ്ചാബ് മുന്‍ മുഖ്യമന്ത്രിയും ശിരോമണി അകാലിദള്‍ നേതാവുമായ പ്രകാശ് സിങ് ബാദല്‍ പത്മവിഭൂഷണ്‍ തിരിച്ചു നല്‍കി. കേന്ദ്രസര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ രാജ്യത്തെ കര്‍ഷകരോടുള്ള വഞ്ചനയാണെന്ന് ആരോപിച്ചാണ് ബാദല്‍ പുരസ്‌കാരം തിരിച്ചുനല്‍കിയതെന്ന് എഎന്‍ഐ റിപോര്‍ട്ട് ചെയ്തു.
2015 ല്‍ രാജ്യം നല്‍കിയ പുരസ്‌കാരം തിരിച്ചു നല്‍കുകയാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് അയച്ച കത്തില്‍ അദ്ദേഹം വ്യക്തമാക്കി.
#WATCH | Delhi: Farmer leaders have food during the lunch break at Vigyan Bhawan where the talk with the government is underway. A farmer leader says, “We are not accepting food or tea offered by the government. We have brought our own food”. pic.twitter.com/wYEibNwDlX
— ANI (@ANI) December 3, 2020