ന്യൂഡല്‍ഹി: പോലീസിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് കര്‍ഷകര്‍. നിശ്ചയിച്ച് ഉറപ്പിച്ച സമയത്തിന് മുന്‍പ് തന്നെ കര്‍ഷകര്‍ തങ്ങളുടെ ട്രാക്ടര്‍ റാലി ആരംഭിച്ചു. പോലീസ് ബാരിക്കേഡുകള്‍ ട്രാക്ടര്‍ കൊണ്ട് ഇടിച്ചുനീക്കിയാണ് കര്‍ഷകര്‍ മുന്നോട്ട് നീങ്ങിയത്.
റിപ്പബ്ലിക്ദിന പരേഡ് അവസാനിച്ചതിന് ശേഷം 12 മണിയോടെ ട്രാക്ടര്‍ റാലി തുടങ്ങുമെന്നാണ് പോലീസും കര്‍ഷക സംഘടന നേതാക്കളും നേരത്തെ ധാരണയിലെത്തിയത്. എന്നാല്‍ ഇതിന് വിരുദ്ധമായാണ് കര്‍ഷകരുടെ റാലി. മാര്‍ച്ചില്‍ നിന്ന് കര്‍ഷകരെ പിന്തിരിപ്പിക്കാന്‍ പോലീസ് ശ്രമിച്ചെങ്കിലും അത് പരാജയപ്പെട്ടു. ആയിരത്തോളം കര്‍ഷകരാണ് മാര്‍ച്ചില്‍ പങ്കെടുക്കുന്നത്.











