ഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക നയങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സിക്ക് പുരോഹിതന്‍ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി. ഹരിയാനയിലെ കര്‍ണാല്‍ സ്വദേശി ബാബാ രംസിംഗ് (65) ആണണ് മരിച്ചത്. കര്‍ഷകരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് തന്റെ ആത്മഹത്യയെന്ന് അദ്ദേഹം തന്റെ ആത്മഹത്യാ കുറുപ്പിലെഴുതിയിട്ടുണ്ട്. ഡല്‍ഹിയിലെ സിംഗു അതിര്‍ത്തിയിലാണ് പുരോഹിതന്‍ ആത്മഹത്യ ചെയ്തത്. സ്വന്തം തോക്കുപയോഗിച്ചാണ് ഇദ്ദേഹം ജീവനൊടുക്കിയത്. മൃതദേഹത്തിന് സമീപത്ത് നിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.
സ്വന്തം ശരീരത്തിലേക്ക് നിറയൊഴിച്ചായിരുന്നു ബാബാ രാം സിങിന്റെ ആത്മഹത്യ. ക4ഷകരുടെ ദയനീയാവസ്ഥ കണ്ട് നില്‍ക്കാനാവുന്നില്ല. ഇതിന് കാരണക്കാ4 മാത്രമല്ല നിസ്സഹായമായി നോക്കി നില്‍ക്കുന്നതും ഒരു കുറ്റമായി കാണണം. അവരവരുടെ ആശയങ്ങള്‍ക്ക് വേണ്ടി ജീവത്യാഗം ചെയ്ത നിരവധി പേ4 ലോകത്തുണ്ടെന്നും എഴുതി വെച്ച ബാബാ രാംസിങിന്റേതെന്ന് കരുതപ്പെടുന്ന ആത്മഹത്യ കുറിപ്പും സംഭവ സ്ഥലത്ത് നിന്നും കണ്ടെത്തി.
സമരം ഇരുപത്തി മൂന്നാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. അതേസമയം കര്‍ഷക പ്രതിഷേധത്തില്‍ സുപ്രീം കോടതി നേരിട്ട് ഇടപെടാനൊരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. പ്രതിഷേധം നാള്‍ക്കുനാള്‍ ശക്തിപ്പെടുന്നതിനിടെയാണ് കോടതിയുടെ ഇടപെടല്‍.