ന്യൂഡല്‍ഹി: കാര്‍ഷിക നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന കര്‍ഷകരെ അനുനയിപ്പിക്കാന്‍ കേന്ദ്രത്തിന്റെ ആറാംവട്ട ചര്‍ച്ച ഇന്ന് നടക്കും. ഉച്ചയ്ക്ക് രണ്ട് മണിക്ക് ഡല്‍ഹി വിജ്ഞാന്‍ ഭവനിലാണ് ചര്‍ച്ച.
നിയമങ്ങള്‍ പിന്‍വലിക്കുക, സൗജന്യ വൈദ്യുതി, താങ്ങുവില ഉറപ്പാക്കുക, വൈക്കോല്‍ കത്തിക്കുന്ന കര്‍ഷകര്‍ക്കെതിരെയുള്ള നടപടി റദ്ദാക്കുക എന്നീ ആവശ്യങ്ങളാണ് കര്‍ഷക സംഘടനകള്‍ മുന്നോട്ടുവെച്ചിരിക്കുന്നത്.
21 ദിവസത്തിന് ശേഷമാണ് കര്‍ഷകരും സര്‍ക്കാരും ചര്‍ച്ചക്കായി വീണ്ടും എത്തുന്നത്. പുതുവര്‍ഷത്തിലേക്ക് സമരം നീണ്ടുപോകാതിരിക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. നിയമങ്ങള്‍ പൂര്‍ണമായി പിന്‍വലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് ഓള്‍ ഇന്ത്യ കിസാന്‍സഭ വ്യക്തമാക്കി.