ന്യൂഡല്‍ഹി: കര്‍ഷക സമരം 15-ാം ദിവത്തിലേക്ക് കടക്കുമ്പോള്‍ പ്രക്ഷോഭം കൂടുതല്‍ ശക്തിപ്പെടുത്താനാണ് കര്‍ഷകരുടെ തീരുമാനം. ഡിസംബര്‍ 14-ന് രാജ്യവ്യാപകമായി ജില്ലാ കേന്ദ്രങ്ങളില്‍ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കാനും രാജ്യവ്യാപകമായി ബിജെപി ഓഫീസുകള്‍ ഉപരോധിക്കാനുമാണ് കര്‍ഷക സംഘടനകളുടെ തീരുമാനം.
ബിജെപി ജനപ്രതിനിധികളെ ബഹിഷ്‌ക്കരിക്കും. ഡല്‍ഹി-ജയ്പൂര്‍ ദേശീയപാത ഡിസംബര്‍ 12-ന് ഉപരോധിക്കാനും ദേശീയപാതകളിലെ ടോള്‍ പിരിവ് തടയാനും സംഘടനകള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. ദില്ലി ചലോ മാര്‍ച്ച് പങ്കെടുക്കാന്‍ കൂടുതല്‍ സംസ്ഥാനങ്ങളില്‍ നിന്ന് കര്‍ഷകര്‍ എത്തുമെന്ന് കര്‍ഷക സംഘടന അറിയിച്ചു. വിവാദ കാര്‍ഷിക നിയമം പിന്‍വലിക്കുക എന്നല്ലാതെ യതൊരു ഒത്തുതീര്‍പ്പിനും തയ്യാറലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് കര്‍ഷകര്‍.












