അതൃത്‌സര്‍: കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക ഓര്‍ഡിനന്‍സുകള്‍ക്കെതിരെ പ്രക്ഷോഭം നടത്തി പഞ്ചാബിലെ കര്‍ഷകര്‍. അമൃത്‌സറിലെ ജില്ലാ ഭരണ സമുച്ഛയത്തിനു പുറത്ത് തിങ്കളാഴ്ച്ച 250-ഓളം കര്‍ഷകരാണ് പ്രതിഷേധവുമായി ഒത്തുകൂടിത്.
പ്രൊഡ്യുസ് ട്രേഡ് ആന്റ് കോമഴ്‌സ് (പ്രെമോഷന്‍ ആന്റ് ഫെസിലിറ്റേഷന്‍), ഫാര്‍മേഴ്സ് എഗ്രിമെന്റ് ഓണ്‍ ഫാം അഷ്വറന്‍സ് ആന്റ് ഫാം സര്‍വ്വീസ്, എസന്‍ഷ്യല്‍ കമ്മോഡിറ്റിസ് ഭേദഗതി എന്നീ ഓര്‍ഡിനന്‍സുകളാണ് കര്‍ഷകരെ പ്രതിഷേധത്തിലേക്ക് നയിച്ചത്. രാജ്യത്തിന്റെ കാര്‍ഷിക മേഖലയെ സ്വകാര്യ മേഖലക്ക് തീറെഴുതുവാനുള്ള നീക്കത്തിന്റെ ഭാഗമാണ് കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സുകള്‍ എന്ന് പ്രക്ഷോഭകര്‍ ആരോപിച്ചു.
അടുത്ത ഏഴു ദിവസത്തേക്ക് സര്‍ക്കാരിനെതിരായ സംസ്ഥാനതല പ്രക്ഷോഭങ്ങള്‍ തുടരുമെന്നും കര്‍ഷകര്‍ അറിയിച്ചു. കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രക്ഷോഭ പരിപാടികള്‍. കര്‍ഷക വിരുദ്ധ ഓര്‍ഡിനന്‍സുകള്‍ പിന്‍വലിക്കാനും അല്ലെങ്കില്‍ തങ്ങളെ ജയിലില്‍ അടയ്ക്കാനുമാണ് പ്രക്ഷോഭകര്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്.
ഭക്ഷ്യധാന്യ സംഭരണത്തിന്റെ മിനിമം താങ്ങുവില സമ്പ്രദായം ഇല്ലാതാക്കുന്നതാണ് കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനസുകളെന്ന് കര്‍ഷകര്‍ ആവലാതിപ്പെടുന്നു. സ്ത്രീകളടക്കം പ്രക്ഷോഭത്തില്‍ അണിനിരന്നിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കര്‍ഷകര്‍ സമര രംഗത്താണ്.