ന്യൂഡല്‍ഹി: വിവാദ കാര്‍ഷിക നിയമം പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാരിന് ഈ വര്‍ഷം ഒക്ടോബര്‍ വരെ നല്‍കിയിരിക്കുകയാണെന്ന് കര്‍ഷക നേതാവ് രാകേഷ് ടികായത്. അതിനുള്ളില്‍ നടപടി ഉണ്ടായില്ലെങ്കില്‍ 40 ലക്ഷം ട്രാക്ടറുകള്‍ പങ്കെടുക്കുന്ന രാജ്യവ്യാപക ട്രാക്ടര്‍ റാലി നടത്തുമെന്നും ടികായത് മുന്നറിയിപ്പ് നല്‍കി. നിയമം പിന്‍വലിക്കുന്നതു വരെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് കര്‍ഷക സമൂഹം.
അതിനിടെ കര്‍ഷകസമരം പാകിസ്ഥാന്‍ ചൂഷണം ചെയ്യാന്‍ സാധ്യതയുണ്ടെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് മുന്നറിയിപ്പ് നല്‍കി. പാക് ഭീഷണിയെ ദുര്‍ബലമായി കാണാന്‍ സാധിക്കില്ല. പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാകുന്നതിന് മുന്‍പ് തന്നെ പരിഹരിക്കണം. കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചകള്‍ വലിച്ചു നീട്ടരുതെന്നും ഓപ്പറേഷന്‍ ബ്ലൂസ്റ്റാറിലേക്ക് നയിച്ച സംഭവങ്ങള്‍ ഓര്‍ക്കണമെന്നും അമരീന്ദര്‍ സിംഗ് മുന്നറിയിപ്പ് നല്‍കി.











