ന്യൂഡല്‍ഹി: ദേശീയ കര്‍ഷക ദിനമായ ഇന്നും ഡല്‍ഹിയെ കൊടും തണുപ്പില്‍ പോരാടുകയാണ് രാജ്യത്തെ കര്‍ഷക സമൂഹം. കേന്ദ്രസര്‍ക്കാരിന്റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷക പ്രക്ഷോഭം 28-ാം ദിവസത്തിലേക്ക്. സമരത്തിന്റെ ഭാഗമായി കര്‍ഷകര്‍ ഇന്ന് ഉച്ചഭക്ഷണം ഉപേക്ഷിക്കും.
അതേസമയം ചര്‍ച്ചകള്‍ക്കുള്ള കേന്ദ്ര സര്‍ക്കാര്‍ ക്ഷണത്തില്‍ നിലപാടെടുക്കാന്‍ സംയുക്ത സമര സമിതി ഇന്ന് യോഗം ചേരും. വീണ്ടും ചര്‍ച്ചക്ക് വിളിച്ചത് സര്‍ക്കാരിന്റെ തന്ത്രമാണെന്നും കത്തില്‍ കര്‍ഷകര്‍ക്കെതിരെയുള്ള കുറ്റപെടുത്തലാണെന്നും പഞ്ചാബിലെ കര്‍ഷക സംഘടനകള്‍ അറിയിച്ചു. ചര്‍ച്ചകള്‍ പൊളിച്ചത് ആഭ്യന്തര മന്ത്രി അമിത് ഷാ ആണെന്നും നേതാക്കള്‍ ആരോപിച്ചു.