ഡല്‍ഹി: കര്‍ഷകരുമായി കേന്ദ്രസര്‍ക്കാര്‍ നടത്തിയ എട്ടാംവട്ട ചര്‍ച്ചയും പരാജയപ്പെട്ടു.കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യം ഇന്നും സര്‍ക്കാര്‍ പരിഗണിച്ചില്ല. സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ യോഗത്തില്‍ മൗനവ്രതം ആചരിച്ചു.ഈ മാസം 15ന് വീണ്ടും കര്‍ഷകരുമായി കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ച നടത്തും.
മൂന്നരമണിക്കൂര്‍ ആണ് എട്ടാംവട്ട ചര്‍ച്ച നടന്നത്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന കടുത്ത നിലപാടിലാണ് കേന്ദ്രസര്‍ക്കാര്‍. കാര്‍ഷിക നിയമങ്ങളോട് യോജിപ്പില്ലെങ്കില്‍ കോടതിയെ സമീപിക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടെന്ന് കര്‍ഷക സംഘടനകള്‍ പറഞ്ഞു. ഡല്‍ഹിയില്‍ കിടന്ന് മരിക്കാനും തങ്ങള്‍ തയ്യാറാണ്. കോടതി ആവശ്യപ്പെട്ടാലും അവസാനിപ്പിക്കില്ലെന്ന് കര്‍ഷകര്‍ പറഞ്ഞു.