ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരെ ഉത്തരേന്ത്യയില്‍ പ്രതിഷേധങ്ങള്‍ കനക്കുന്നു. കോര്‍പ്പറേറ്റുകള്‍ക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി പഞ്ചാബിലെ കര്‍ഷകര്‍ റിലയന്‍സ് സിം പൊട്ടിച്ചെറിയുകയും കത്തിക്കുകയും ചെയ്തു. റിലയന്‍സ് പമ്പുകളില്‍ നിന്ന് ഇന്ധനം അടിക്കരുതെന്നും അംബാനിയുടെ പെട്രോള്‍ പമ്പുകള്‍ ബഹിഷ്‌ക്കരിക്കാനും കര്‍ഷകര്‍ ആഹ്വാനം ചെയ്തു.
സമൂഹമാധ്യമങ്ങളിലൂടെ ജിയോ സിമ്മിനെതിരായ ക്യാമ്പയിനില്‍ ചില പഞ്ചാബ് ഗായകര്‍ സിമ്മുകള്‍ നശിപ്പിച്ചുകൊണ്ട് പ്രതിഷേധങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. കാര്‍ഷിക നിയമത്തിലൂടെ മോദി സര്‍ക്കാര്‍ അംബാനി, അദാനി തുടങ്ങിയ കോര്‍പ്പറേറ്റുകളെ ശക്തിപ്പെടുത്തുകയാണെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു.
കേന്ദ്ര സര്‍ക്കാരിന്റെത് കര്‍ഷക വിരുദ്ധ ബില്ലുകളാണെന്ന് ചൂണ്ടിക്കാട്ടി രാജ്യവ്യാപക പ്രതിഷേധം നടക്കുന്നതിനെയാണ് സെപ്റ്റംബര്‍ 27ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് കാര്‍ഷിക ബില്ലുകളില്‍ ഒപ്പുവച്ചത്.











