കാര്‍ഷിക നിയമത്തില്‍ ഭേദഗതിക്ക് തയ്യാറെന്ന് കേന്ദ്ര കൃഷിമന്ത്രി. നിയമം തെറ്റായതു കൊണ്ടല്ല, മറിച്ച് കര്‍ഷകപ്രതിഷേധം കണക്കിലെടുത്താണ് സര്‍ക്കാരിന്റെ തീരുമാനമെന്ന് തോമര്‍ പാര്‍ലമെന്റില്‍ അറിയിച്ചു.
കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന നിയമത്തില്‍ ഒരു സംസ്ഥാനത്തെ ആളുകള്‍ മാത്രം തെറ്റിദ്ധരിക്കപ്പെട്ടിരിക്കുകയാണ്. പഞ്ചാബില്‍ മാത്രമാണ് പ്രതിഷേധം നടക്കുന്നത്. എന്നാല്‍ രക്തംകൊണ്ട് കൃഷി നടത്താന്‍ കോണ്‍ഗ്രസിനു മാത്രമേ സാധിക്കൂവെന്നും മന്ത്രി സഭയില്‍ പറഞ്ഞു.
രാജ്യത്ത് 86 ശതമാനം കര്‍ഷകരും ചെറുകിട മേഖലയിലുള്ളവരാണ്. എന്നാല്‍ ഇവര്‍ക്ക് വേണ്ടത്ര ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ലെന്നും മന്ത്രി അറിയിച്ചു. പാര്‍ലമെന്റിലെ ബജറ്റ് അവലോകന യോഗത്തില്‍ വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങളെ വിമര്‍ശിച്ച് സംസാരിച്ച പ്രതിപക്ഷ അംഗത്തിന് മറുപടി നല്‍കുകയായിരുന്നു തോമര്‍.
ബിഎസ്പിയുടെ എസ് സി മിശ്ര, എന്‍ സി പിയിലെ പ്രഫുല്‍ പട്ടേല്‍, ശിവസേനയിലെ സഞ്ജയ് റാവത്ത്, സിപിഐയുടെ ബി വിശ്വം എന്നിവര്‍ സര്‍ക്കാരിന്റെ നയങ്ങള്‍ വലിച്ചുകീറി നിയമങ്ങള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു.