കൊച്ചി : സ്വര്‍ണ്ണക്കടത്ത് അന്വേഷണം സിനിമാ മേഖലയിലേക്കും.ഫൈസല്‍ ഫരീദ് പണം മുടക്കിയ സിനിമകളെക്കുറിച്ച് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. നാല് ചിത്രങ്ങള്‍ക്ക് ചെലവഴിച്ചത് കള്ളക്കടത്ത് പണമാണെന്നാണ് കണ്ടെത്തല്‍. പണം ചെലവഴിച്ചത് അരുണ്‍ ബാലചന്ദ്രന്‍ മുഖേനയാണ്. ഫൈസല്‍ പണം മുടക്കിയ സിനിമയുടെ വിവരങ്ങള്‍ എന്‍ഐഎയ്ക്കും കസ്റ്റംസിനും ലഭിച്ചിട്ടുണ്ട്. കൂടാതെ അന്യഭാഷാ സിനിമയുടെ കേരളത്തിലെ റിലീസിനും പണം മുടക്കിയിരുന്നു.
മലയാളത്തിലെ ഒരു മുതിര്‍ന്ന സംവിധായകനും നിര്‍മ്മാതാവിനും വേണ്ടിയാണ് പണം മുടക്കിയതെന്നാണ് കണ്ടെത്തല്‍.ഫൈസലിനെ വിശദമായി ചോദ്യം ചെയ്യുന്നതോടുകൂടി സിനിമ മേഖലയിലെ കൂടുതല്‍ പേരിലേയ്ക്ക് അന്വേഷണം നീങ്ങും. അതേസമയം, ഫൈസല്‍ ഫരീദിനെ നാട്ടിലേക്ക് എത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് സ്വര്‍ണക്കടത്ത് കേസിലെ മൂന്നാം പ്രതിയും, കൊടുങ്ങല്ലൂര്‍ മൂന്നുപീടിക സ്വദേശിയുമായ ഫൈസല്‍ ഫരീദ് വിദേശത്ത് പോലീസിന്റെ പിടിയിലായത്.