ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രം മാലികിന്റെ തിയേറ്റര്‍ റിലീസ് പ്രഖ്യാപിച്ചു. 2021 മെയ് 13 പെരുന്നാളിനാണ് ചിത്രം തിയേറ്ററുകളിലെത്തുക. സെന്‍സര്‍ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിന് പിന്നാലെയാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചത്.
മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ബിഗ്ബജറ്റ് ചിത്രമാണ് മാലിക്. മഹേഷ് നാരായണന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ഉയര്‍ന്ന ബജറ്റി ലൊരുങ്ങുന്ന ചിത്രത്തിന്റെ നിര്‍മ്മാണം ആന്റോ ജോസഫാണ്. കോവിഡിനെ തുടര്‍ന്ന് ചിത്രം ഒടിടി റിലീസിന് എത്തുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് മാലിക് തിയറ്ററുകളില്‍ തന്നെ എത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. നേരത്തെ പുറത്തുവിട്ട ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.
https://www.facebook.com/FahadhFaasil/posts/227260468767825?__cft__[0]=AZXJp_2LgEn3JuCL0IG-qbmXYGuAH4wztAkqXCoIRKWs3EAMn5YC32_8e1vDWX7tRCKJONq7s-dktjYky36B5WENrxRQntEgkh7bgeL5uLtuhb4UbRqo6SOFl95QQuYluaUVtaVRTycRHIr8f5EJvO_O&__tn__=%2CO%2CP-R
ഇരുപത് വയസ്സ് മുതല്‍ 57 വയസ്സ് വരെയുളള സുലൈമാന്റെയും അയാളുടെ തുറയുടെയും ജീവിതമാണ് മാലിക്. പൊളിറ്റിക്കല്‍ ത്രില്ലര്‍ എന്നാണ് സം വിധായകന്‍ ചിത്രത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ജോജു ജോര്‍ജ്ജ്, വിനയ് ഫോര്‍ട്ട്, ദിലീഷ് പോത്തന്‍, നിമിഷ സജയന്‍, ചന്ദുനാഥ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.