ദുബായ് എക്‌സ്‌പോ അവസാന ദിനങ്ങളിലേക്ക് കടക്കുന്ന വേളയില്‍ സന്ദര്‍ശകരുടെ തിരക്ക് ഏറുന്നു.
ദുബായ് : എക്‌സ്‌പോ അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രമുള്ളപ്പോള്‍ സന്ദര്‍ശകരുടെ തിരക്കേറുന്നു. 1.7 കോടി സന്ദര്‍ശകര്‍ ഇതേവരെ എക്‌സ്‌പോ സന്ദര്‍ശിച്ചതായാണ് കണക്ക്.
കോവിഡ് ഇളവുകള്‍ പ്രഖ്യാപിച്ചതോടെ കൂടുതല്‍ സന്ദര്‍ശകരാണ് എക്‌സ്‌പോ വേദിയില്‍ എത്തുന്നത്. ഒരാഴ്ച 14 ലക്ഷം സന്ദര്‍ശകരെത്തിയത് സംഘാടകരെ അത്ഭുതപ്പെടുത്തി.
എക്‌സ്‌പോ അവസാനിക്കുന്ന വേളയില്‍ സന്ദര്‍ശക പ്രവാഹമുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നതായി എക്‌സ്‌പോയുടെ കമ്മ്യൂണിക്കേഷന്‍ വൈസ് പ്രസിഡന്റ് സ്‌കൊനെഡ് മക്‌ഗെചിന്‍ പറഞ്ഞു.
എക്‌സ്‌പോ കാണാനുള്ള അവസാന അവരമാണിതെന്ന് തിരിച്ചറിഞ്ഞവരാണ് ഇപ്പോള്‍ എത്തുന്നത്. കോവിഡ് വ്യാപനത്തിലെ കുറവും ഇതിന് സഹായകമായി.
എക്‌സ്‌പോ അവസാനിക്കുമ്പോള്‍ ആകെ സന്ദര്‍ശകരുടെ എണ്ണം 2.5 കോടി എത്തുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്.
വിമാന സര്‍വ്വീസുകള്‍ പല രാജ്യങ്ങളിലും സാധാരണ നിലയിലേക്കെത്തിയതും രാജ്യാന്തര സന്ദര്‍ശകരുടെ എണ്ണം വര്‍ദ്ധിപ്പിച്ചു.
ജനുവരിയില്‍ ദുബായ് വിമാനത്താവളത്തില്‍ എത്തിയത് പത്തു ലക്ഷം സന്ദര്‍ശകരാണ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ നൂറു ശതമാനത്തിലേറെ വര്‍ദ്ധനവാണിത്.
സന്ദര്‍ശകരുടെ വരവ് ടൂറിസം -ഹോട്ടല്‍ മേഖലയ്ക്ക് ഉണര്‍വേകിയിട്ടുണ്ട്. ദുബായിലെ ഹോട്ടലുകളില്‍ ഒരു ദിവസം മുപ്പതു ലക്ഷം പേര്‍ എന്ന തോതിലാണ് ബുക്കിംഗ് ലഭിക്കുന്നത്. ഇത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ പതിനഞ്ച് ശതമാനത്തിലേറെ കൂടുതലാണ്.
സൗദി അറേബ്യയില്‍ നിന്നുള്ള സന്ദര്‍ശകരാണ് എക്‌സ്‌പോ കാണാന്‍ എത്തിയ വിദേശീയരില്‍ മുന്നില്‍. 105,000 സന്ദര്‍ശകരാണ് സൗദിയില്‍ നിന്നെത്തിയത്. ഇന്ത്യയില്‍ നിന്നാണ് രണ്ടാം സ്ഥാനം. 73,000.