മസ്കറ്റ്:വിസ കാലാവധി കഴിഞ്ഞ പ്രവാസികള്‍ക്ക് നിലവിലെ സാഹചര്യത്തില്‍ സുല്‍ത്താനേറ്റിലേക്ക മടങ്ങാന്‍ അനുവാദമില്ലെന്ന് റോയല്‍ ഒമാന്‍ പോലീസ്. സുപ്രീം കമ്മിറ്റി അംഗങ്ങളുടെ വാര്‍ത്ത സമ്മേളനത്തിലാണ് ആര്‍ഒപി ഓപ്പറേഷന്‍ ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ സെയ്ദ് അല്‍ അസ്മി ഇക്കാര്യം വ്യക്തമാക്കിയത്. വിമാനത്താവളങ്ങള്‍ വീണ്ടും തുറന്നതിനുശേഷം സാധുവായ വിസയുള്ള പ്രവാസികള്‍ക്ക് ഒമാനിലേക്ക് മടങ്ങാന്‍ സുപ്രീം കമ്മിറ്റി അനുമതി നല്‍കിയിട്ടുണ്ട്.
നാട്ടില്‍ നിന്നിട്ടും സ്‌പോണ്‍സറുടെ സഹായത്തോടെ വിസ പുതുക്കാനുള്ള അവസരം അധികൃതര്‍ നേരത്തെ നല്‍കിയിരുന്നു മാര്‍ച്ച് 29 മുതലാണ് ഒമാനിലെ അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ അടച്ചത്. അതിനു ശേഷം ജൂണ്‍ അവസാനം വരെ വിസകള്‍ സൗജന്യമായി പുതുക്കി നല്‍കിയിരുന്നു.ജൂലൈ ഒന്നു മുതല്‍ സാധാരണ സര്‍വീസ് ചാര്‍ജ് ഈടാക്കിയും പുതുക്കല്‍ നടപടികള്‍ തുടര്‍ന്നിരുന്നു.