അബുദാബി: മാര്‍ച്ച് ഒന്നിന് ശേഷം ജൂലൈ 12 വരെയുള്ള കാലയളവില്‍ വിസാ കാലാവധി അവസാനിച്ചവര്‍ക്ക് വിസ പുതുക്കാനോ രാജ്യം വിടാനോ ഉള്ള സമയപരിധി അവസാനിച്ച സാഹചര്യത്തില്‍ ഇന്ന് മുതല്‍ പിഴ ഈടാക്കി തുടങ്ങുമെന്ന് അധികൃതര്‍. ഇന്നു മുതല്‍ പിഴ അടച്ചാല്‍ മാത്രമെ നാട്ടിലേക്ക് മടങ്ങാനും വിസ നിയമാനുസൃതമാക്കാനും സാധിക്കൂ.
വിസാ കാലാവധി സ്വമേധയാ ദീര്‍ഘിപ്പിക്കാനുള്ള മുന്‍തീരുമാനങ്ങള്‍ യുഎഇ ക്യാബിനറ്റ് റദ്ദാക്കിയ ശേഷം ജൂലൈ 12 മുതല്‍ വിസ പുതുക്കുന്നതിനുള്ള അപേക്ഷകള്‍ ഫെഡറല്‍ അതോരിറ്റി ഓഫ് ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് സ്വീകരിക്കുന്നുണ്ട്. മാര്‍ച്ച് ഒന്നിന് ശേഷം ജൂലൈ 12ന് ഇടയ്ക്ക് വിസാ കാലാവധി അവസാനിച്ചവര്‍ക്ക് വിസ പുതുക്കുന്നതിനുള്ള ഗ്രേസ് പീരിഡാണ് ഒക്ടോബര്‍ പത്തിന് അവസാനിച്ചത്.