ഡല്‍ഹി: പ്രവാസികള്‍ക്ക് ഇ- ബാലറ്റ് ഏര്‍പ്പെടുത്താന്‍ വിദേശകാര്യ മന്ത്രാലയം അനുമതി നല്‍കി. പ്രവാസി സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചര്‍ച്ച നടത്തും. ഇ-തപാല്‍ വോട്ടില്‍ നിന്നും ഗള്‍ഫ് പ്രവാസികളെ ഒഴിവാക്കിയിരുന്നു. തെരഞ്ഞെടുപ്പ് നടക്കുന്ന സ്ഥലം അല്ലാത്തതിനാലാണ് ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസി ഇന്ത്യക്കാര്‍ക്ക് ഇ- തപാല്‍ അനുവദിക്കാത്തത് എന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ പറഞ്ഞിരുന്നത്. ഇതിലാണ് ഇപ്പോള്‍ മാറ്റം വരുത്തിയിരിക്കുന്നത്. ഇ-തപാല്‍ വോട്ടിന്റെ ആദ്യ ഘട്ടത്തില്‍ പ്രവാസികളെ ഒഴിവാക്കിയതില്‍ പ്രതിഷേധം ശക്തമായിരുന്നു.











