യു.എ.ഇ ഇത്തിഹാദ് എയര്‍വേസ വിദ്യാര്‍ഥികള്‍ക്കായി ‘ഗ്ലോബല്‍ സ്റ്റുഡന്റ് ഓഫര്‍’ പദ്ധതി പ്രഖ്യാപിച്ചു. പഠിക്കുന്ന സര്‍വകലാശാലക്കും താമസ സ്ഥലത്തിനുമിടയില്‍ യാത്ര ചെയ്യുന്ന ടിക്കറ്റ് നിരക്കില്‍ ഇളവ് നല്‍കുന്നതാണ് ‘ഗ്ലോബല്‍ സ്റ്റുഡന്റ് ഓഫര്‍’ പദ്ധതി.
നവംബര്‍ 30 നും 2021 സെപ്റ്റംബര്‍ 30 നും ഇടയില്‍ വിമാനടിക്കറ്റ് ബുക്ക് ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്കാണ് ആനുകൂല്യം. എയര്‍ ലൈനിന്റെ വെബ്‌സൈറ്റില്‍ നിന്ന് നേരിട്ട് യാത്ര ബുക്ക് ചെയ്യണം. ഇക്കണോമി ടിക്കറ്റുകള്‍ക്ക് 10 ശതമാനവും ബിസിനസ് ക്ലാസ് ടിക്കറ്റുകള്‍ക്ക് അഞ്ചു ശതമാനവും ആനുകൂല്യം ലഭിക്കുമെന്ന് എയര്‍ലൈന്‍ അറിയിച്ചു.പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ലോകത്ത് എവിടെയും ഈ ആനുകൂല്യം ലഭിക്കും.അതിനാല്‍ അന്തര്‍ദേശീയമായി യാത്രചെയ്യുന്ന വിദ്യാര്‍ഥികള്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും.
ഒരേ റിസര്‍വേഷനില്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ കഴിയുന്നതിനാല്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം യാത്രചെയ്യുന്ന കുടുംബാംഗങ്ങള്‍ക്കും ഈ ആനുകൂല്യത്തിന്റെ പ്രയോജനം ലഭിക്കും. ഇവര്‍ക്ക് ഇക്കോണമി ക്ലാസില്‍ 40 കിലോ വരെയും ബിസിനസ് ക്ലാസില്‍ 50 കിലോ വരെയും ബാഗേജ് കൊണ്ടുപോകാം.യു.എസ്.എ, കാനഡ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് അധിക ചെക്ക്ഡ് ബാഗ് സൗകര്യവും ഉണ്ടായിരിക്കും.യാത്രക്ക് 96 മണിക്കൂര്‍ മുമ്പ് സൗജന്യമായി തീയതി മാറ്റവും അനുവദിക്കുമെന്ന് ഇത്തിഹാദ് എയര്‍വേസ് അറിയിച്ചു.