അബുദാബി: പാസ്‌പോര്‍ട്ട് പുതുക്കലിന് നിയന്ത്രണം ഏര്‍പ്പെടുത്തി അബുദാബിയിലെ ഇന്ത്യന്‍ എംബസി. കോവിഡ് മുന്‍കരുതലിന്റെ ഭാഗമായാണ് നടപടി. കാലാവധി അവസാനിച്ചതോ 2021 ജനുവരി 31 മുമ്പ് കാലാവധി അവസാനിക്കുന്നതോ ആയ പാസ്‌പോര്‍ട്ടുകള്‍ മാത്രമേ പുതുക്കി നല്‍കുവെന്ന് എംബസി ട്വിറ്ററിലൂടെ അറിയിച്ചു.
അടിയന്തരമായി പാസ്പോര്‍ട്ട് പുതുക്കേണ്ടുന്നവര്‍ രേഖകള്‍ സ്‌കാന്‍ ചെയ്ത് cons.abudhabi@mea.gov.in എന്ന ഇമെയില്‍ വിലാസത്തിലേക്ക് അയക്കണം. അടിയന്തിര സാഹചര്യം എന്തെന്ന് വ്യക്തമാക്കി കൊണ്ടാകണം അപേക്ഷ നല്‍കേണ്ടത്. എല്ലാ ഇന്ത്യക്കാരും നിര്‍ദേശം പാലിക്കണമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. സാമൂഹിക അകലം ഉറപ്പാക്കാനും രോഗവ്യാപന തടയാനുളള നടപടികളുടെ ഭാഗമായാണ് പാസ്‌പോര്‍ട്ട് സേവനങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതെന്ന് എംബസി പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.