എറണാകുളം ഗവ. മെഡിക്കൽ കോളേജിൽ കോവിഡ് ചികിത്സയിലായിരുന്ന കൂനമ്മാവ് സെന്റ് തെരേസാസ് കോൺവെന്റിലെ സിസ്റ്റർ എയ്ഞ്ചൽ (80) മരിച്ചു. മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിക്കുന്നതിനായി സ്രവം പരിശോധനകൾക്കായി ആലപ്പുഴയിലെ എൻ.ഐ.വി ലാബിലേക്കയച്ചു. ഉയർന്ന രക്തസമ്മർദ്ദവും കൊളസ്ട്രോളും ഉണ്ടായിരുന്നു.
രാവിലെ എറണാകുളത്ത് ഒരു കോവിഡ് മരണം റിപ്പൊര്‍ട്ട് ചെയ്തിരുന്നു. ആലുവ എടയപ്പുറം സ്വദേശി എം.പി അഷറഫാണ് മരിച്ചത്. കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതോടെ എറണാകുളത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി. സംസ്ഥാനത്ത് ആകെ 73 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.
കളമശേരി മെഡിക്കല്‍ കോളജില്‍ ഇന്നലെ ഒരു കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു. തൃപ്പൂണിത്തുറ കരിങ്ങാച്ചിറ സ്വദേശിനി ചക്കിയാട്ടില്‍ ഏലിയാമ്മയാണ് മരണപ്പെട്ടത്. 85 വയസായിരുന്നു. ഈ മാസം 23 നാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.