കൊച്ചി നഗരത്തിലും സ്ഥിതി സങ്കീര്‍ണമാവുകയാണ്. കോവിഡ് വ്യാപനഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നഗരത്തില്‍ ട്രിപ്പിള്‍ ലോക്ക്‌ഡൗണ്‍ നടപ്പിലാക്കാന്‍ സാധ്യതയേറി. സമ്പര്‍ക്ക രോഗികളുടെ എണ്ണം കൂടിയതിനാലാണ് നഗരത്തില്‍ അതീവ ജാഗ്രത. കൊച്ചിയിലെ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ട്രര്‍ എസ്. സുഹാസ് അറിയിച്ചു.
https://www.facebook.com/dcekm/photos/a.255951224802708/1041987719532384/?__cft__[0]=AZW06HXNLgxO1mps2WSNaWbM04rKeTxGLk1Pn2vkoD6eyngB52BrHq63PzjW6EWqmALTLc8pcCB7RnL2XoXtKYXBoqhCriDPcwS21cmnD1QjYHDjiY_B7SJRsN2dsh6WYFCy8DY3XitmehgvjpcxpJ5GdRuvoW8uNvQfV6ExCeFcpg&__tn__=EH-R
നഗരസഭയിലെ അഞ്ച് ഡിവിഷനുകളെ കണ്ടെയ്‌ന്‍മെന്‍റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. 43, 44, 46, 55, 56 ഡിവിഷനുകളിലാണ് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയത്. പാലാരിവട്ടം നോര്‍ത്ത്, കാരണക്കോടം, ചക്കരപ്പറമ്പ്, ഗിരിനഗര്‍, പനമ്പിള്ളി നഗര്‍ മേഖലകളിലാണ് നിയന്ത്രണം. തൃക്കാക്കര നഗരസഭയിലെ (28), പറവൂര്‍ നഗരസഭയിലെ (8), കടുങ്ങല്ലൂര്‍ പഞ്ചായത്തിലെ എട്ടാം വാര്‍ഡും കണ്ടെയ്‌ന്‍മെന്‍റ് സോണാണ്. കൊവിഡ് വ്യാപനം വര്‍ധിച്ചാല്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുമെന്ന് കമ്മീഷണര്‍ വിജയ് സാഖറെ ഇന്നലെ മുന്നറിയിപ്പ് നല്‍കിയിരുന്നു. നിയന്ത്രണങ്ങള്‍ ലംഘിച്ച് കൂടുതല്‍ ആളുകള്‍ പുറത്തിറങ്ങുന്ന സാഹചര്യമുള്ളതിനാല്‍ കൂടുതല്‍ കര്‍ശന നടപടികള്‍ വേണമെന്നാണ് പൊലീസ് വിലയിരുത്തല്‍.