തിരുവനന്തപുരം: കോവിഡ് മഹാമാരി പരിഗണിച്ച് ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാനുള്ള അവസാന തീയതി 2021 ഫെബ്രുവരി 28 ലേക്ക് ഇപിഎഫ്ഒ ദീര്‍ഘിപ്പിച്ചു. ഇപിഎസ് 1995ന് കീഴില്‍ പെന്‍ഷന്‍ വാങ്ങുന്നവരും,ഫെബ്രുവരി 28ന് മുന്‍പായി ലൈഫ് സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി കഴിയുന്നവരുമായ എല്ലാ അംഗങ്ങള്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും.
നിലവില്‍ ഈ മാസം 30 വരെയായിരുന്നു ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാന്‍ സമയം അനുവദിച്ചിരുന്നത്. ഒരു വര്‍ഷമാണ് സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി. 3.65 ലക്ഷം പൊതു സേവന കേന്ദ്രങ്ങള്‍, പെന്‍ഷന്‍ വിതരണ ബാങ്ക് ശാഖകള്‍, 1.36 ലക്ഷം തപാല്‍ ഓഫീസുകള്‍, 1.90 ലക്ഷം പോസ്റ്റുമാന്‍മാരടങ്ങുന്ന തപാല്‍ ശൃംഖല എന്നിവയിലൂടെ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാന്‍ അവസരമുണ്ട്.
തങ്ങളുടെ ഏറ്റവും അടുത്തുള്ള പൊതുസേവന കേന്ദ്രം ഏതെന്ന് അറിയുന്നതിനായി ഗുണഭോക്താക്കള്‍ക്ക് താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ്:
https://locator.csccloud.in/ വീട്ടില്‍ ഇരുന്നുകൊണ്ടുതന്നെ തപാല്‍ കേന്ദ്രങ്ങളുടെ സഹായത്തോടെ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാനായി ഓണ്‍ലൈനിലൂടെ അപേക്ഷിക്കാം. ഇതിനായി http://ccc.cept.gov.in/covid/request.aspx എന്ന ലിങ്ക് ഉപയോഗപ്പെടുത്തുക.
2020 നവംബറിന് മുന്‍പായി ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാന്‍ കഴിയാത്തവരുടെ പെന്‍ഷന്‍ വിതരണത്തില്‍ ഫെബ്രുവരി 28 വരെ യാതൊരുവിധ തടസ്സവും ഉണ്ടാവുന്നതല്ല.












