എംപ്ലോയീസ് പെന്‍ഷന്‍ പദ്ധതി 1995 ന്റെ ഗുണഭോക്താക്കള്‍, പെന്‍ഷന്‍ തുടര്‍ന്നും ലഭിക്കുന്നതിന് എല്ലാവര്‍ഷവും ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാറുണ്ട്. എന്നാല്‍ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് (DLC) സമര്‍പ്പണത്തിന് വ്യത്യസ്ത വഴികള്‍ ആണ് ഇപിഎഫ്ഒ ഇത്തവണ സജ്ജമാക്കിയിരിക്കുന്നത്.
ഇ പി എഫ് ഒ യുടെ 135 മേഖല കാര്യാലയങ്ങള്‍, 117 ജില്ലാ കാര്യാലയങ്ങള്‍ എന്നിവയ്ക്കുപുറമേ പെന്‍ഷന്‍ കൈപ്പറ്റുന്ന ബാങ്ക് ശാഖയിലോ തൊട്ടടുത്തുള്ള തപാല് ഓഫീസിലോ ഗുണഭോക്താക്കള്‍ക്ക് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാവുന്നതാണ്. രാജ്യത്തെ 3.65 ലക്ഷത്തോളം വരുന്ന പൊതു സേവന കേന്ദ്രങ്ങളുടെ വലിയ ശൃംഖലയും ഇതിനായി ഉപയോഗിക്കാവുന്നതാണ്. ഇതിനു പുറമേ ഡങഅചഏ ആപ്ലിക്കേഷനിലൂടെയും ഗുണഭോക്താക്കള്‍ക്ക് ഉഘഇ സമര്‍പ്പിക്കാം
ഇന്ത്യ പോസ്റ്റ് പെയ്‌മെന്റ് ബാങ്ക് പെന്‍ഷന്‍കാര്‍ക്കായി അടുത്തിടെ വാതില്‍പടി ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് സേവനത്തിന് തുടക്കം കുറിച്ചിരുന്നു. താല്‍പര്യപ്പെടുന്ന ഗുണഭോക്താക്കള്‍ക്ക് ഒരു ചെറിയ തുക നല്‍കി ഓണ്‍ലൈനായി ഈ സേവനം ആവശ്യപ്പെടാവുന്നതാണ്. ഓണ്‍ലൈനിലൂടെ അപേക്ഷിക്കുന്ന ഇത്തരം ഗുണഭോക്താക്കളുടെ വീടുകളില്‍ തൊട്ടടുത്തുള്ള തപാല്‍ ഓഫീസിലെ പോസ്റ്റുമാന്‍ എത്തുകയും ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പണ നടപടികള്‍ പൂര്‍ത്തീകരിക്കുകയും ചെയ്യും.
ഏറ്റവും പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം ഇപിഎസ് പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് ഈ വര്‍ഷം എപ്പോള്‍ വേണമെങ്കിലും സമര്‍പ്പിക്കാവുന്നതാണ്. ഇത്തരം സര്‍ട്ടിഫിക്കറ്റുകള്‍ക്ക് ഒരു വര്‍ഷം സാധുതയും ഉണ്ടായിരിക്കുന്നതാണ്. രാജ്യത്തെ 67 ലക്ഷത്തോളം ഇപിഎസ് പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് ഈ നടപടികള്‍ ഗുണകരമാകുമെന്നാണ് കരുതുന്നത്.