തിരുവനന്തപുരം: മന്ത്രി ഇ.പി ജയരാജന്റെ പ്രൈവറ്റ് സെക്രട്ടറി എം.പ്രകാശന്‍ മാസ്റ്ററെ തല്‍സ്ഥാനത്തുനിന്ന് മാറ്റി. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. മന്ത്രിയുമായി അഭിപ്രായ ഭിന്നതകള്‍ നിലനില്‍ക്കുന്നതിനിടെയാണ് മാറ്റം.
അതേസമയം കണ്ണൂരിലെ പ്രമുഖ സിപിഎം നേതാവായ പ്രകാശന്‍മാസറ്ററെ ജില്ലയിലെ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി മാറ്റിയെന്നാണ് സിപിഎമ്മിന്റെ ഔദ്യോഗിക വിശദീകരണം.
സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗമാണ് പ്രകാശന്‍ മാസ്റ്റര്‍. വകുപ്പില്‍ രണ്ടു അധികാര ധ്രുവങ്ങള്‍ രൂപപ്പെട്ടുവെന്ന് പരാതി ഉയര്‍ന്നതിന് പിന്നാലെയാണ് നടപടി. ഇ.പി ജയരാജന്റെ ഓഫീസ് സ്റ്റാഫില്‍ നിന്ന് ഒഴിവാക്കപ്പെടുന്ന മൂന്നാമത്തെ ആളാണ് ഇദ്ദേഹം.











