ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിനെ തോല്‍പ്പിച്ച് ആഴ്സണല്‍. എമിറേറ്റ്സ് സ്റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ചാമ്പ്യന്മാരായ ലിവര്‍പൂളിനെ തറപറ്റിച്ചത്.
ആഴ്ണലിനോടേറ്റ പരാജയത്തോടെ റക്കോര്‍ഡ് പോയിന്‍റ് എന്ന ലക്ഷ്യമാണ് റാങ്ക് പട്ടികയില്‍ ഒന്നാംസ്ഥാനക്കാരായ ലിവര്‍പൂളിന് നഷ്ടമായത്. മത്സരത്തിന്‍റെ 20-ാം മിനുട്ടില്‍ മാനെയിലൂടെ ലിവര്‍പൂള്‍ ലീഡ് എടുത്തെങ്കിലും പ്രതിരോധത്തില്‍ പറ്റിയ പിശക് സമനിലയിലേക്കെത്തിച്ചു.
32ാം മിനുട്ടില്‍ വാന്‍ ഡൈക്കിന്‍റെ ബാക്ക് പാസ് കൈക്കലാക്കി ലകാസറ്റെയാണ് ആഴ്സണലിന് സമനില നേടിക്കൊടുത്തത്. പിന്നാലെതന്നെ ലകാസറ്റെയുടെ പാസില്‍ നിന്ന് സെല്‍സണ്‍ ആഴ്സണലിന്‍റെ വിജയഗോളും നേടി.
36 മത്സരങ്ങളില്‍ 93 പോയിന്‍റോടെ ഒന്നാംസ്ഥാനത്തുള്ള ലിവര്‍പൂളിന് ഇനി രണ്ട് മത്സരങ്ങളാണ് അവശേഷിക്കുന്നത്. അതേസമയം ലിവര്‍പൂളിനെ തോല്‍പ്പിക്കാന്‍ കഴിഞ്ഞ ആഴ്സണലിന് 36 മത്സരങ്ങളില്‍ 53 പോയിന്‍റാണ് ഉള്ളത്. പോയിന്‍റ് പട്ടികയില്‍ 9-ാം സ്ഥാനത്തുള്ള ആഴ്സണല്‍ യൂറോപ്പ് ലീഗ് യോഗ്യതയെങ്കിലും നേടാമെന്ന പ്രതീക്ഷയിലാണ്.