തിരുവനന്തപുരം: ജൂലൈ പതിനാറാം തീയതി നടക്കാനിരിക്കുന്ന എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ (കീം ) മാറ്റിവെയ്ക്കണമെന്ന് വിദ്യാർത്ഥികളും രക്ഷിതാക്കളും. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് തിരുവനന്തപുരം നഗരത്തില്‍ ഉള്‍പ്പെടെ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുകയും പല പ്രദേശങ്ങളും കണ്ടെയിന്‍മെന്‍റ് സോണ്‍ ആയി തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് വിദ്യാര്‍ത്ഥികളും രക്ഷാകര്‍ത്താക്കളും പരീക്ഷ മാറ്റണമെന്ന ആവശ്യം ഉന്നയിക്കുന്നത്.
എന്‍ജിനീയറിംഗ്, ഫാര്‍മസി പ്രവേശന പരീക്ഷ നടക്കുന്നത് ഈ മാസം 16ന് വ്യാഴാഴ്ചയാണ്. കോവിഡ് വ്യാപനം നിയന്ത്രണത്തിലാവുകയും ലോക്ക് ഡൗണില്‍ ഇളവ് നല്‍കുകയും ചെയ്ത പശ്ചാത്തലത്തിലാണ് പരീക്ഷ 16ന് നടത്താന്‍ തീരുമാനിച്ചത്. തിരുവനന്തപുരം നഗരം ഇപ്പോഴും ട്രിപ്പിള്‍ ലോക്ക് ഡൗണിലാണ്. മിക്ക പരീക്ഷാ കേന്ദ്രങ്ങളും നിയന്ത്രണങ്ങളുള്ള പ്രദേശങ്ങളിലായതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് നിയന്ത്രണങ്ങള്‍ താണ്ടി വരേണ്ടിവരും. ഈ സാഹചര്യത്തിലാണ് പ്രവേശന പരീക്ഷ മാറ്റിവെക്കണമെന്ന ആവശ്യം ഉന്നയിച്ചു രംഗത്ത് വന്നിരിക്കുന്നത്. ഇതിനായി വിദ്യാർഥികൾ കൂട്ടത്തോടെ പരീക്ഷാ കംമീഷണർക്കും വകുപ്പ് മന്ത്രിക്കും നിവേദനവും, ഹാഷ്ടാഗ് ക്യാപെയിൻ ഒക്കെ നടത്തി വരികയാണ്. എന്നാൽ 13 ലക്ഷം കുട്ടികളെ കഴിഞ്ഞ മെയ്മാസത്തിൽ യാതൊരു പ്രശ്നങ്ങളുമില്ലാതെ പത്താം ക്ലാസ്സ്, പ്ലസ് ടു പരീക്ഷ നടത്തിയ ആത്മവിശ്വാസത്തിലാണ് സർക്കാര്‍.











