കേരള ബാങ്കിന്റെ കണ്ണൂർ ശാഖയിൽ നിന്ന് ഇഡി വിവരങ്ങൾ തേടി. ക്വാറന്റീൻ ലംഘിച്ച് ഇന്ദിര ബാങ്കിലെത്തി ലോക്കർ തുറന്നത് വിവാദമായിരുന്നു. ക്വാറന്റീൻ കാലവധി അവസാനിക്കുന്നതിന് മുൻപാണ് ഇന്ദിര കേരള ബാങ്കിന്റെ കണ്ണൂർ ശാഖയിലെത്തിയത്. ബാങ്കിലെ മാനേജർ കൂടിയായ ഇവർ ലോക്കർ തുറക്കുന്നതിനും മറ്റ് ഇടപാടുകൾക്കുമായാണ് ബാങ്കിലെത്തിയത് എന്നാണ് സൂചന.
ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്താനാണ് ഇഡിയുടെ തീരുമാനം. ബാങ്ക് അക്കൗണ്ട് സംബന്ധിച്ചും ലോക്കർ തുടങ്ങിയതും അവസാനമായി തുറന്നതുൾപ്പെടെയുള്ള കാര്യങ്ങളും ഇഡി അന്വേഷിക്കും.
ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു കോടി രൂപ ഇ പി ജയരാജന്റെ മകൻ കൈപ്പറ്റിയന്ന ആരോപണതിനിടെ മന്ത്രിയുടെ ഭാര്യയുടെ ലോക്കർ തുറക്കൽ വിവാദമായിട്ടുണ്ട്.
കഴിഞ്ഞ പത്താം തീയതി നടത്തിയ പരിശോധനയിലാണ് ഇ പി ജയരാജനും ഭാര്യക്കും കൊറോണ സ്ഥിരീകരിച്ചത്. രോഗബാധിതനായ ധനമന്ത്രി തോമസ് ഐസക്കിന്റെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടതിനെത്തുടർന്നാണ് മന്ത്രിയും ഭാര്യയും നിരീക്ഷണത്തിൽ പോയത്.

















