കൊച്ചി: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. പ്രതികളായ സ്വപ്‌ന, സന്ദീപ്, സരിത്ത് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. കൊച്ചി എന്‍ഐഎ ഓഫീസില്‍ എത്തിയായിരുന്നു അറസ്റ്റ്.
പ്രതികളുടെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നടപടി. സ്വപ്‌നയെയും സന്ദീപിനെയും വെള്ളിയാഴ്ച്ച വരെയാണ് എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടത്.
അതേസമയം പ്രതികളുടെ ജാമ്യഹര്‍ജി വെള്ളിയാഴ്ച്ച പരിഗണിക്കും. സ്വര്‍ണക്കടത്ത് കേസിലെ ഗൂഢാലോചനയില്‍ കൂടുതല്‍ പ്രതികളുണ്ടെന്നാണ് എന്‍ഐഎയുടെ റിപ്പോര്‍ട്ട്. രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത തകര്‍ക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്നും ഇതില്‍ കെ.പി റമീസ് ഇതിന്റെ മുഖ്യകണ്ണിയാണെന്നും എന്‍ഐഎയുടെ റിമാന്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.











