തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ മൊഴിനല്‍കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നിര്‍ബന്ധിച്ചതായി സ്വപ്‌ന സുരേഷ് പറയുന്നതായുള്ള ശബ്ദരേഖ പുറത്ത്. മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കിയാല്‍ മാപ്പുസാക്ഷിയാക്കാം എന്ന് വാഗ്ദാനം ചെയ്തതായാണ് ശബ്ദരേഖയില്‍ പറയുന്നത്. ഒരു സ്വകാര്യ ഓണ്‍ലൈന്‍ പോര്‍ട്ടലാണ് സ്വപ്‌നയുടേതെന്ന് പറയുന്ന ശബ്ദ സന്ദേശം പുറത്തുവിട്ടത്.
മുഖ്യമന്ത്രിക്കായി ശിവശങ്കറിന്റെ കൂടെ യുഎഇയില്‍ പോയി സാമ്പത്തിക വിലപേശല്‍ നടത്തിയെന്ന് മൊഴി നല്‍കാനാണ് ഇ.ഡി നിര്‍ബന്ധിച്ചതെന്നും രേഖപ്പെടുത്തിയ തന്റെ മൊഴി കൃത്യമായി വായിച്ച് നോക്കാന്‍ അനുവദിച്ചില്ലെന്നും ശബ്ദരേഖയില്‍ പറയുന്നു. മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കിയില്ലെങ്കില്‍ ഉദ്യോഗസ്ഥര്‍ വീണ്ടും ജയിലില്‍ വരുമെന്നും സ്വപ്‌നയുടേത് എന്ന പേരില്‍ പ്രചരിക്കുന്ന ശബ്ദസന്ദേശത്തില്‍ പറയുന്നു.












