Web Desk
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി റദ്ദാക്കപ്പെട്ട വിമാന സര്‍വീസുകളില്‍ യാത്ര ബുക്ക് ചെയ്തവര്‍ക്ക് എമിറേറ്റ്‌സ് 190 കോടി ദിര്‍ഹം റീ ഫണ്ട് നല്‍കി.രണ്ട് മാസത്തിനിടെ നല്‍കിയ ആകെ തുകയാണിത്. ആറര ലക്ഷം പേരാണ് ടിക്കറ്റ് തുക തിരിച്ചു നല്‍കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയത്. ആഗസ്റ്റോടെ ടിക്കറ്റ് തുക കൊടുത്തുതീര്‍ക്കുമെന്ന് എമിറേറ്റ്‌സ് ഏപ്രിലില്‍ അറിയിച്ചിരുന്നു. എന്നാല്‍ ആ സമയത്ത് അഞ്ചു ലക്ഷം പേര്‍ മാത്രമായിരുന്നു അപേക്ഷകര്‍. അപേക്ഷ നല്‍കിയതുമുതല്‍ 90 ദിവസത്തിനുള്ളില്‍ റീഫണ്ട് നല്‍കാനായിരുന്നു തീരുമാനം. എന്നാല്‍ ഇപ്പോള്‍ 60 ദിവസമായി കുറച്ചിട്ടുണ്ടെന്ന് എയര്‍ലൈന്‍സ് ചീഫ് കൊമേഴ്‌സ്യല്‍ ഓഫീസര്‍ അദ്‌നാന്‍ കാസിം പറഞ്ഞു. അടുത്ത രണ്ടു മാസത്തിനുള്ളില്‍ റീഫണ്ട് തുക പൂര്‍ണമായും തിരിച്ച് നല്‍കുമെന്നും വ്യക്തമാക്കി.