2021 ഓഗസ്തിലും അതിസാഹസികമായ
സമാനമായ വീഡിയോ എമിറേറ്റ്‌സിനു വേണ്ടി പുറത്തിറങ്ങിയിരുന്നു.
ദുബായ് എമിറേറ്റ്‌സ് എയര്‍ലൈന്‍സിനു വേണ്ടി പുറത്തിറക്കിയ സാഹസിക പരസ്യത്തിന്റെ രണ്ടാം ഭാഗവും സോഷ്യല്‍ മീഡിയയില്‍ വൈറലായി. എക്‌സ്‌പോ 2020 ക്കു വേണ്ടിയാണ് എമിറേറ്റ്‌സ് എയര്‍ഹോസ്റ്റസ് ഇക്കുറി ബുര്‍ജ് ഖലീഫയുടെ ഉച്ചിയില്‍ കയറിയത്.
കഴിഞ്ഞ തവണ ഏവരും വിസ്മയത്തോടെ സ്വീകരിച്ച പരസ്യമായിരുന്നു എമിറേറ്റ്‌സ് പുറത്തുവിട്ടത്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടത്തിനു മുകളില്‍ നിന്ന് പരസ്യം ചെയ്യാന്‍ ആദ്യമായി അവസരം ലഭിച്ച എമിറേറ്റ്‌സിന് ഇക്കുറി സമാനമായ വീഡീയോ നിര്‍മ്മിക്കാന്‍ പ്രചോദനമായത് എക്‌സ്‌പോ 2020യാണ്.
The world’s greatest show brings friends together on top of the world’s tallest building. Enjoy a free @Expo2020Dubai day pass with every ticket. Fly Emirates, Fly Better.
@EmaarDubai pic.twitter.com/JyKebztZaF— Emirates Airline (@emirates) January 14, 2022
എമിറേറ്റ്‌സ് എയര്‍വേസിന്റെ എയര്‍ ഹോസ്റ്റസിന്റെ വേഷം ധരിച്ച് ബൂര്‍ജ് ഖലീഫയുടെ ഉച്ചിയില്‍ കയറി നിന്നത് കഴിഞ്ഞ തവണത്തെ താരം തന്നെയായിരുന്ന സ്‌കൈ ഡൈവര്‍ നികോള്‍ സ്മിത് ലുഡ്വികാണ്.
ബുര്‍ജ് ഖലീഫയുടെ ഏറ്റവും മുകളില്‍ ഒരാള്‍ക്ക് മാത്രം നില്‍ക്കാനാകാവുന്നയിടത്ത് ഒട്ടും സംഭ്രമില്ലാതെ പ്ലകാര്‍ഡുകള്‍ ഒരോന്നായി കാണിക്കുകയാണ് ലുഡ് വിക്. എക്‌സ്‌പോ 2020 കാണാന്‍ ലോകമെമ്പാടുമുള്ളവരെ ക്ഷണിക്കുന്ന വിഡീയോയാണ് പുറത്തുവിട്ടിരിക്കുന്നത്.
ഞാനിവിടെ തന്നെയുണ്ട്. എനിക്ക് ഇവിടെ നിന്നാല്‍ എക്‌സ്‌പോ കാണാം. എന്ന പ്ലകാര്‍ഡ് ഉയര്‍ത്തിക്കാണിച്ചാണ് ലുഡ് വിക് ഏവരെയും വീണ്ടും വിസ്മയിപ്പിച്ചിരിക്കുന്നത്.
ഇവര്‍ പ്ലകാര്‍ഡ് ഉയര്‍ത്തിക്കാണിക്കുമ്പോള്‍ എമിറേറ്റ്‌സിന്റെ ഏറ്റവും വലിയ വിമാനമായ എ 380 പശ്ചാത്തലത്തില്‍ പറന്നു പോകുന്ന മനോഹര ദൃശ്യവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അതിസാഹസികമായി പകര്‍ത്തിയ വീഡിയോ മതിയായ പരിശീലനത്തിനു ശേഷവും മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയുമാണ് ചിത്രീകരിച്ചിരിക്കുന്നതെന്ന് ഇതിന്റെ മേക്കിംഗ് വീഡിയോ പുറത്തുവിട്ട് എമിറേറ്റ്‌സ് വ്യക്തമാക്കിയിരുന്നു.












