കോവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ എമിറേറ്റ്‌സ് എയര്‍ലൈന്‍സ് കൂടുതല്‍ ജീവനക്കാരെ പിരിച്ചുവിടുന്നു. കൂടുതല്‍ പൈലറ്റുമാരെയും ക്യാബിന്‍ ക്രൂ അംഗങ്ങളെയുമാണ് ഈ ആഴ്ചയും പിരിച്ചു വിടുകയെന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍സ് വക്താവ് മാധ്യമങ്ങളെ അറിയിച്ചു.
ആഴ്ചകള്‍ക്ക് മുന്‍പ് എമിറേറ്റ്‌സ് നിരവധി ജീവനക്കാരെ പിരിച്ചു വിടുന്നതായി വാര്‍ത്ത പുറത്തുവന്നിരുന്നു. അതിന് പിന്നാലെയാണ് കൂടുതൽ പേരെ ഒഴിവാക്കുന്നതായി റിപ്പോർട്ട്. എന്നാല്‍ എത്ര പേരെയാണ് പിരിച്ചു വിടുക എന്ന് വ്യക്തമായിട്ടില്ല.