കോവിഡ് 19 പ്രതിസന്ധിയില്‍ യാത്രകള്‍ മുടങ്ങിയതിനാല്‍ ഉപഭോക്താക്കള്‍ക്ക് 500 കോടി ദിര്‍ഹം തിരികെ നല്‍കിയതായി് എമിറേറ്റ്‌സ് എയര്‍ലൈന്‍സ് വ്യക്തമാക്കി. മാര്‍ച്ചു മുതല്‍ പതിനാലു ലക്ഷത്തോളം അപേക്ഷകളാണ് പണം തിരികെ ആവശ്യപ്പെട്ട് എമിറേറ്റ്‌സിന് ലഭിച്ചത്. ജൂണ്‍ അവസാനം വരെയുള്ള കണക്കനുസരിച്ച് ലഭിച്ച അപേക്ഷകളില്‍ 90% തീര്‍പ്പാക്കിയതായി അധികൃതര്‍ അറിയിച്ചു. ബാക്കിയുളളവ പരിശോധിച്ചു വരികയാണെന്നും ഉടന്‍ തീര്‍പ്പാക്കുമെന്നും കമ്പനി അറിയിച്ചു.
കോവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലും കൂടുതല്‍ ജീവനക്കാരെ ഉള്‍പ്പെടുത്തിയാണ് പണം തിരികെ നല്‍കുന്നതിനുള്ള നടപടികല്‍ ആരംഭിച്ചതെന്നും അധികൃതര്‍ വ്യക്തമാക്കി. നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതതോടെ എമിറേറ്റ്‌സ് സര്‍വീസുകള്‍ വ്യാപിപ്പിച്ചിട്ടുണ്ട്.നിലവില്‍ 80 രാജ്യങ്ങളിലേക്കാണ് എമിറേറ്റ്‌സ് വിമാനം പറത്തുന്നത്.

















