ഒറ്റപ്പാലം: ആനപ്രേമികളുടെ പ്രിയപ്പെട്ടവനായ ഗജവീരന്‍ മംഗലാംകുന്ന് കര്‍ണന്‍ ചരിഞ്ഞു. അറുപത്തിയഞ്ച് വയസായിരുന്നു. പ്രായാധിക്യത്തിന്റേതായ അസുഖങ്ങളാല്‍ ചികിത്സയിലായിരുന്നു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം.
സംസ്‌കാരം ഇന്ന് വാളയാര്‍ വനത്തില്‍ നടക്കും. മംഗലാംകുന്ന് പരമേശ്വരന്‍, ഹരിദാസ് സഹോദരങ്ങളുടെ ഉടമസ്ഥതതയിലുള്ള ഗജവീരനാണ് കര്‍ണന്‍. 2019 മാര്‍ച്ചിലാണ് മംഗലാംകുന്ന് കര്‍ണന്‍ അവസാനമായി ഉത്സവത്തില്‍ പങ്കെടുത്തത്. സിനിമ താരങ്ങളുടേത് പോലെ സംസ്ഥാനത്തു ഫാന്‍സ് അസോസിയേഷനുകളുള്ള ഗജവീരനാണ് കര്‍ണന്‍. തൃശൂര്‍ പൂരം ഉള്‍പ്പെടെയുള്ള മുന്‍നിര ഉത്സവങ്ങളില്‍ വര്‍ഷങ്ങളോളം പങ്കെടുത്തിട്ടുണ്ട്.










