തദ്ദേശ തെരഞ്ഞെടുപ്പില്‍ ആദ്യ വിജയം യുഡിഎഫിനെ തേടിയെത്തി. പരവൂര്‍ നഗരസഭ വാര്‍ഡ് ഒന്നില്‍ യുഡിഎഫ് വിജയിച്ചു. വര്‍ക്കല നഗരസഭയില്‍ എല്‍ഡിഎഫ് ജയിച്ചു. കട്ടപ്പന, മണ്ണാര്‍ക്കാട്, പട്ടാമ്പി നഗരസഭയില്‍ യുഡിഎഫ് മുന്നിലാണ്. തിരുവനന്തപുരത്ത് എല്‍ഡിഎഫ് മുന്നിലും ബിജെപി രണ്ടാമതും ആണ്.
ചെങ്ങന്നൂര്‍ മുന്‍സിപ്പാലിറ്റിയില്‍ എല്‍ ഡി എഫ് നാല് സീറ്റുകളില്‍ മുന്നിലാണ്. പത്തനംതിട്ട നഗരസഭയിലും ഇടതുപക്ഷത്തിന് അനുകൂലമാണ് തപാല്‍ വോട്ടുകള്‍. കട്ടപ്പനയില്‍ ഒരു വാര്‍ഡില്‍ യു ഡി എഫും ഒരു വാര്‍ഡില്‍ സ്വതന്ത്രനുമാണ് ലീഡ് ചെയ്യുന്നത്.











