തിരുവനന്തപുരം: കോവിഡ് സാഹചര്യം കണക്കിലെടുത്ത് 15000 അധിക ബൂത്തുകള്‍ തയ്യാറാക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ച് മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് തീവ്രമായിരുന്ന സമയത്ത് ബിഹാറില്‍ വിജയകരമായി തെരഞ്ഞെടുപ്പ് നടത്തിയിട്ടുണ്ട്.
വിഷു, ഈസ്റ്റര്‍, റംസാന്‍ ആഘോഷങ്ങള്‍ പരിഗണിച്ച് വോട്ടെടുപ്പ് തീയതി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതടൊപ്പെ പരീക്ഷാ നടത്തിപ്പും കണക്കിലെടുക്കും. കൂടാതെ സമൂഹ മാധ്യമങ്ങളുടെ ദുരുപയോഗം തടയാന്‍ ഫലപ്രദമായ സംവിധാനമില്ല. മതസ്പര്‍ധയുണ്ടാക്കാനും മറ്റുളള ശ്രമങ്ങളെ നിലവിലുളള മിയമങ്ങള്‍ വഴി തടയുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ മാധ്യമങ്ങളോട് പറഞ്ഞു.












